ജോസ് കെ മാണി വിഭാഗം ഇനി ഇടതുപക്ഷത്തിനൊപ്പം: രാജ്യസഭാ അംഗത്വം രാജിവയ്ക്കും

single-img
14 October 2020

കേരള കോൺ​ഗ്രസ് ഇനി ഇടതുപക്ഷത്തിനൊപ്പം യോജിച്ച് പ്രവർത്തിക്കുമെന്ന് ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപനം. എൽഡിഎഫിനൊപ്പം ചേരുന്ന സാഹചര്യത്തിൽ രാജ്യസഭാ അം​ഗത്വം രാജിവെക്കുന്നതായും ജോസ് കെ മാണി പ്രസ്താവിച്ചു. 

കോൺ​ഗ്രസിൽ നിന്നും യുഡിഎഫിൽ നിന്നും കടുത്ത അനീതിയാണ് പാർട്ടി നേരിട്ടത്. ആത്മാഭിമാനം അടിയറ വെച്ച് ഇനിയും മുന്നോട്ടുപോകാനാവില്ലെന്നും ജോസ് കെ മാണി പറഞ്ഞു. വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ ഇടതുപക്ഷത്തിനായിട്ടുണ്ട്. രാഷ്ട്രീയമായും വ്യക്തിപരമായും ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കണം എന്ന നിര്‍ബന്ധം ഉള്ളതിനാല്‍ രാജ്യസഭ അംഗത്വത്തിൽ തുടരാനില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. 

കോൺഗ്രസിലെ ചില നേതാക്കളില്‍നിന്ന്‌ കേരള കോൺഗ്രസ് കടുത്ത അനീതി നേരിട്ടുവെന്ന് ജോസ് കെ. മാണി എംപി. യുഡിഎഫ് പുറത്താക്കിയതിനുശേഷം സ്വതന്ത്ര നിലപാടാണ് സ്വീകരിച്ചത്. പി.ജെ.ജോസഫ് നീചമായ വ്യക്തിഹത്യ ചെയ്തു. 38 വർഷം യുഡിഎഫിന്റെ ഉയർച്ചയിലും താഴ്ച്ചയിലും കെ.എം.മാണി ഭാഗമായിരുന്നു. മാണിയുടെ രാഷ്ട്രീയത്തേയും ഒപ്പം നിന്നവരെയും യുഡിഎഫ് അപമാനിച്ചുവെന്നും ജോസ് കെ. മാണി പറഞ്ഞു.