കൊറോണ കാലമായതിനാല്‍ ചിലര്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ: പാർവതിയെ അധിക്ഷേപിച്ച് ഗണേഷ് കുമാർ എംഎൽഎ

single-img
14 October 2020

താര സംഘടനയായ അമ്മയില്‍നിന്നും രാജി വെച്ച നടി പാര്‍വതി തിരുവോത്തിനെതിരെ കെബി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്ത്. കൊറോണ കാലമായതിനാല്‍ ചിലര്‍ ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ എന്നാണ് ഗണേഷ് കുമാർ ചോദിച്ചത്. അതു കൊണ്ട് ഇടയ്ക്കിടയക്ക് നിങ്ങളുടെ ഒക്കെ മുന്നില്‍ ചിലര്‍ വന്നുനോക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

നടി പാര്‍വതി എഎംഎംഎയില്‍ നിന്ന് രാജിവച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നടന്‍ കൂടിയായ ഗണേഷ് കുമാറിന്റെ മറുപടി. ആക്രമിക്കപ്പെട്ട നടിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു രൂക്ഷ വിമര്‍ശനങ്ങള്‍ നേരിടുന്നതിനിടയിലാണ് ഗണേഷ് കുമാറിന്റെ പ്രതികരണം. ഇടവേള ബാബുവിനെതിരെ സിനിമ രംഗത്തെ പ്രമുഖരടക്കം രംഗത്തെത്തിയിരുന്നു. 

നടി ഭാവനയെ മരിച്ചവരുമായി താരതമ്യപ്പെടുത്തിയ ഇടവേള ബാബുവിൻ്റെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് പാര്‍വതി അമ്മയില്‍ നിന്ന് രാജി വെച്ചത്.