സാമ്പത്തിക രംഗത്ത് ബംഗ്ലദേശും ഇന്ത്യയെ മറികടക്കാൻ സജ്ജമായിരിക്കുന്നു; കേന്ദ്ര സര്‍ക്കാരിനെ പരിഹസിച്ച് രാഹുല്‍

single-img
14 October 2020

രാജ്യത്തിന്റെ ആളോഹരി വരുമാനത്തിൽ അടുത്തുതന്നെ ഇന്ത്യയെ ബംഗ്ലാദേശ്​ മറിക്കടക്കുമെന്ന്​ അന്താരാഷ്​ട്ര നാണ്യനിധി വെളിപ്പെടുത്തിയ​ പിന്നാലെ ​കേന്ദ്ര സർക്കാറിനെ പരിഹസിച്ച്​ കോൺ​ഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിരംഗത്തെത്തി ”ബിജെപി നടപ്പാക്കുന്ന വിദ്വേഷം നിറഞ്ഞ സാംസ്​കാരിക ദേശീയതക്ക്​ മികച്ച നേട്ടം കൈവന്നിരിക്കുന്നു. അടുത്തുതന്നെ ബംഗ്ലദേശും ഇന്ത്യയെ മറികടക്കാൻ സജ്ജമായിരിക്കുന്നു” -രാഹുൽ ഗാന്ധി ഫേസ്​ബുക്കിൽ എഴുതി.

ഇന്ത്യന്‍ റിസർവ്​ ബാങ്ക്​ കണക്കുകൂട്ടിയതിലും താഴെയാകും ഇക്കൊല്ലത്തെ വളർച്ചയെന്നും ഐഎംഎഫ്​ പറഞ്ഞിരുന്നു.ഇന്ത്യ വീഴുമ്പോള്‍ അയല്‍ രാജ്യമായ ബംഗ്ലാദേശിന്‍റെ ആളോഹരി വരുമാനം നാലുശതമാനം വർദ്ധിച്ച്​ 1888 ഡോളറാകും. ഈ സമയം ഇന്ത്യയുടേത്​ 10.5ശതമാനം കുറഞ്ഞ്​ 1877 ഡോളറിലേക്കും എത്തും.

അവസാന അഞ്ചുവർഷമായി ഇന്ത്യയുടെ ആളോഹരി വരുമാനത്തിൽ 3.2 ശതമാനം നിരക്ക്​ മാത്രം കൂടിയതും ബംഗ്ലാദേശിന്‍റെത്​ 9.1 ശതമാനം നിരക്കിൽ ഉയർന്നതുമാണ്​ ഇതിന്​ കാരണമായി അന്താരാഷ്‌ട്ര നാണയനിധി പറയുന്നത്. ഇപ്പോഴത്തെവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ രാജ്യത്തിന്‍റെ സമ്പദ്​വളർച്ച ഇനിയും താഴുമെന്നും ഐഎംഎഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു.