മികച്ച വസ്ത്രാലങ്കാരത്തിനുള്ള സംസ്ഥാന പുരസ്കാരം പ്രഖ്യാപിക്കുമ്പോൾ അശോകൻ പുന്നപ്രയിലെ ഒരു വീട്ടിൽ പെയിൻ്റിംഗ് ജോലിയിലായിരുന്നു: കോവിഡ് കാലത്ത് കുടുംബം പോറ്റാൻ

single-img
14 October 2020

മികച്ച വസ്ത്രലങ്കാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് അശോകൻ ആലപ്പുഴയാണ്. കോവിഡ് കവർന്നെടുത്ത ചലച്ചിത്ര പ്രവർത്തകരുടെ ജീവിതത്തിന് മികച്ച ഉദാഹരണമാണ് അശോകൻ. എല്ലാ ചെലവും കഴിഞ്ഞ് പ്രതിദിനം 1300 രൂപ ലഭിക്കുമായിരുന്ന സിനിമാരംഗത്തെ വസ്ത്രാലങ്കാര ജോലി കോവിഡ് കാലത്ത് ഇല്ലാതായതോടെ ദിവസം 900 രൂപ കിട്ടുന്ന പെയിന്റിങ് ജോലിക്ക് പോയാണ് അശോകന്‍ ആലപ്പുഴ ഇപ്പോൾ ജീവിക്കുന്നത്. 

2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നടക്കുമ്പോൾ, മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടിയ പറവൂർ വട്ടയ്ക്കാട് വീട്ടിൽ അശോകൻ ഇതൊന്നും അറിയാതെ പുന്നപ്രയിലെ ഒരു വീട്ടിൽ പെയിന്റിംഗ് ജോലിയിലായിരുന്നു. വീട്ടിൽ മറന്നു വെച്ച മൊബൈൽ ഫോണിൽ അനുമോദനങ്ങളായി സന്ദേശങ്ങളും വിളികളും വന്നു നിറയുന്നത് അശോകൻ പക്ഷേ അറിഞ്ഞില്ല. മകൻ അനന്തകൃഷ്ണൻ വന്ന് വിവരം പറയുമ്പോ തൻ്റെ 25 വർഷത്തെ കഷ്ടപ്പാടിന് കിട്ടിയ പുരസ്കാരമെന്നോർത്ത് അയാളുടെ കണ്ണുകൾ നിറഞ്ഞു.

പ്രപശസ്ത നടൻ അനിൽ നെടുമങ്ങാടാണ് സഹീർ മുഹമ്മദ് എഴുതിയ ഈ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

അനിൽ നെടുമങ്ങാട് പങ്കുവച്ച കുറിപ്പ്

(മികച്ചവരിൽ ഇവരുമുണ്ട് .കുറേ മികച്ചവരുടെ കാര്യങ്ങൾ മാത്രം തള്ളി സിനിമയിലെ ഉച്ചനീചത്വങ്ങൾ ഉത്ഘോഷിക്കുമ്പോ ഇങ്ങനെ ചില പ്രതിഭാശാലികൾ കൂടിയുണ്ട് സിനിമയിലെ അത്യാന്താപേക്ഷിത ഘടകങ്ങൾ.ഷൂട്ട് തുടങ്ങന്നിതിന് മുമ്പ് മുതൽ അവസാനിക്കുന്നത് വരെയും ഒരിടത്തും ഒന്നിരിക്കുന്നത് പോലും കാണാൻ കഴിയില്ല. ഓട്ടത്തോട് ഓട്ടമാണ് .)    ഇനി saheer എഴുതിയത്       ….. അശോകൻ ആലപ്പുഴയുടെ പുരസ്കാരത്തിന് പത്തരമാറ്റാണ്.

എല്ലാ ചെലവും കഴിഞ്ഞ് പ്രതിദിനം 1300 രൂപ ലഭിക്കുമായിരുന്ന സിനിമാരംഗത്തെ വസ്ത്രാലങ്കാര ജോലി കോവിഡ് കാലത്ത് ഇല്ലാതായതോടെ ദിവസം 900 രൂപ കിട്ടുന്ന പെയിന്റിങ് ജോലിക്ക് പോയാണ് അശോകന്‍ ആലപ്പുഴ ഇപ്പോൾ ജീവിക്കുന്നത്.

2019ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം നടക്കുമ്പോൾ, മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടിയ പറവൂർ വട്ടയ്ക്കാട് വീട്ടിൽ അശോകൻ ഇതൊന്നും അറിയാതെ പുന്നപ്രയിലെ ഒരു വീട്ടിൽ പെയിന്റിംഗ് ജോലിയിലായിരുന്നു. വീട്ടിൽ മറന്നു വെച്ച മൊബൈൽ ഫോണിൽ അനുമോദനങ്ങളായി സന്ദേശങ്ങളും വിളികളും വന്നു നിറയുന്നത് അശോകൻ പക്ഷേ അറിഞ്ഞില്ല. മകൻ അനന്തകൃഷ്ണൻ വന്ന് വിവരം പറയുമ്പോ തൻ്റെ

25 വർഷത്തെ കഷ്ടപ്പാടിന് കിട്ടിയ പുരസ്കാരമെന്നോർത്ത് അയാളുടെ കണ്ണുകൾ നിറഞ്ഞു.

ആലപ്പുഴ പറവൂരിലെ നിത ടെയിലറിംഗ് ഷോപ്പിൽ നിന്ന്, അകാലത്തിൽ മരണപ്പെട്ട വസ്ത്രാലങ്കാരകൻ മനോജ് ആലപ്പുഴ വഴി സിനിമാരംഗത്തേക്ക് എത്തിയ അമ്പത്തിയെട്ടുകാരനായ അശോകൻ നൂറ്റിയെഴുപതിലധികം ചിത്രങ്ങളിൽ സഹവസ്ത്രാലങ്കാരവും ഏഴ് ചിത്രങ്ങളിൽ സ്വതന്ത്ര വസ്ത്രാലങ്കാരവും നിർവഹിച്ചിട്ടുണ്ട്.

വയനാട്ടിലെ ആദിവാസി ജീവിതം ആസ്പദമാക്കി മനോജ് കാന സംവിധാനം ചെയ്ത ‘കെഞ്ചീര ‘എന്ന ചിത്രമാണ് അശോകനെ പുരസ്കാരത്തിന് അർഹനാക്കിയത്.ഈ സിനിമക്ക് വേണ്ടി, ഒരാഴ്ച മുമ്പ് ആദിവാസി ഊരിലെത്തി അവരുടെ പരമ്പരാഗത വസ്ത്രങ്ങൾ വാങ്ങി, അതിന്റെ ശൈലി പഠിച്ചാണ് വസ്ത്രങ്ങൾ തയ്യാറാക്കിയത്.

ഉഷയാണ് ഭാര്യ. മക്കൾ: അശ്വതി, അശ്വിൻ, അനന്തകൃഷ്ണൻ….   Saheer Mohammed എഴുതിയത് .

(മികച്ചവരിൽ ഇവരുമുണ്ട് .കുറേ മികച്ചവരുടെ കാര്യങ്ങൾ മാത്രം തള്ളി സിനിമയിലെ ഉച്ചനീചത്വങ്ങൾ ഉത്ഘോഷിക്കുമ്പോ ഇങ്ങനെ ചില…

Posted by Anil P. Nedumangad on Tuesday, October 13, 2020