യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ തിരഞ്ഞെടുപ്പ് ഇന്ന്; ചൈനയും റഷ്യയും എത്താന്‍ സാധ്യത

single-img
13 October 2020

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. തെരഞ്ഞെടുപ്പിലൂടെ ചൈന, റഷ്യ, ക്യൂബ, പാകിസ്ഥാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ കൗണ്‍സിലിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആകെ 47 അംഗ രാജ്യങ്ങളുടെ കൗണ്‍സിലില്‍ 15 സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഇന്ന്നടക്കുന്നത്.ലോകമാകെ അഞ്ച് മേഖലകളായാണ് യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സീറ്റുകള്‍ വിഭജിച്ചിരിക്കുന്നത്.

ആഫ്രിക്കയുടെ ഗ്രൂപ്പ്, ഏഷ്യാ-പസഫിക്, ഈസ്റ്റേണ്‍ യൂറോപ്പ്, ലാറ്റിനമേരിക്കയും കരീബിയയും, വെസ്റ്റേണ്‍ യൂറോപ്പും മറ്റ് പ്രദേശങ്ങളും എന്നിങ്ങനെയാണിത്. ഓരോതവണയും മൂന്ന് വര്‍ഷത്തെ കാലാവധിയാണ് തെരഞ്ഞെടുക്കപ്പെടുന്ന രാജ്യത്തിന് ലഭിക്കുക. ഇന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന രാജ്യങ്ങളുടെ കാലാവധി 2021 ജനുവരി മുതലായിര്‍ക്കും ആരംഭിക്കുക. സഭയുടെ മനുഷ്യാവകാശ കൗണ്‍സിലിലേക്കു പുതിയ അംഗങ്ങളെ കണ്ടെത്തുന്നതിനായി യു.എന്‍ ജനറല്‍ അസംബ്ലിയിലാണ് തിരഞ്ഞെടുപ്പ് നടക്കുക.

പതിവ് പോലെ തന്നെ രഹസ്യ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ കൗണ്‍സില്‍ അംഗത്വം ലഭിക്കാന്‍ കുറഞ്ഞത് 97 വോട്ടുകളാണ് രാജ്യങ്ങള്‍ക്കു വേണ്ടത്. ഇന്ത്യഇപ്പോള്‍ തന്നെ യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ അംഗമാണ്.