ഉള്ളിൽ ഉറഞ്ഞു കിടക്കുന്നത് വർഗ്ഗീയത: വെള്ളാപ്പള്ളിക്ക് എതിരെ മുസ്ലീം ലീഗ്

single-img
13 October 2020

എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി നേ​ടേ​ശ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി മു​സ്ലീം ലീ​ഗ്.ശ്രീ​നാ​രാ​യ​ണ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റാ​യി മു​ബാ​റ​ക് ബാ​ഷ​യെ നി​യ​മി​ച്ച​തി​നെ​തി​രെ അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യതിനാണ് പാ​ർ​ട്ടി മു​ഖ​പ​ത്ര​മാ​യ ച​ന്ദ്രി​ക​യു​ടെ മു​ഖപ്ര​സം​ഗ​ത്തിൽ വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​മു​ള്ള​ത്.

വെ​ള്ളാ​പ്പ​ള്ളി സാമ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ​ക്കാ​യി ഗു​രു​ദേ​വ​ന്‍റെ ആ​ശ​യ​ങ്ങ​ളെ ദു​രു​പ​യോഗം ചൈ​യ്യു​ക​യാ​ണെ​ന്ന് മു​ഖ​പ്ര​സം​ഗം വി​മ​ർ​ശി​ക്കു​ന്നുണ്ട്. മു​ബാ​റ​ക് പാ​ഷ​യ്ക്കെ​തി​രെ വെ​ള്ളാ​പ്പ​ള്ളി​യും മ​റ്റും ഉ​ന്ന​യി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ ബാ​ലി​ശ​മാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് സം​ഘ​പ​രി​വാ​റി​ന്‍റെ ന്യൂ​ന​പ​ക്ഷ വി​രു​ദ്ധ​ത​യാ​ണെ​ന്നും മു​ഖ​പ്ര​സം​ഗ​ത്തി​ൽ ആ​രോ​പി​ക്കു​ന്നു​ണ്ട്.

വെ​ള്ളാ​പ്പ​ള്ളി ഇ​പ്പോ​ൾ ന​ട​ത്തു​ന്ന​ത് ഗു​രു നി​ഷേ​ധ​മാ​ണെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഉ​ള്ളി​ൽ ഉ​റ​ഞ്ഞു കി​ട​ക്കു​ന്ന​ത് വ​ർ​ഗീ​യ​ത​യാ​ണെ​ന്നും മുഖപ്രസംത്തിലൂടെ ലീഗ് വ്യക്തമാക്കുന്നു.