കൊവിഡ് രോഗമുക്തി വന്നവരിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പോസ്റ്റ് കൊവിഡ് ചികിത്സ ആരംഭിക്കും: മുഖ്യമന്ത്രി

single-img
13 October 2020

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് രോഗമുക്തി വന്നവരിലെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പോസ്റ്റ് കൊവിഡ് ചികിത്സ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അടൂരിലുള്ള ചില സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് രോഗം വ്യാപിക്കുന്നതായും നിലവില്‍ കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആശുപത്രികളില്‍ കൊവിഡ് ഇല്ലാത്ത രോഗികളെ ചികിത്സിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇടുക്കി ജില്ലയില്‍ എത്തുന്ന വിനോദസഞ്ചാരികളെ നിരീക്ഷിക്കും. കോഴിക്കോട് ജില്ലയിലെ മാര്‍ക്കറ്റുകളും ഹാര്‍ബറും ദിവസങ്ങളോളം അടച്ചിടുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാല്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും.വയനാട് ജില്ലയില്‍ 155 ആദിവാസികള്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് എന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് വൈറസ് ബാധിക്കുന്നവരില്‍ 15 വയസില്‍ താഴെ നിരവധി കുട്ടികള്‍ ഉണ്ട്. ഈ കാരണത്താല്‍ ട്യൂഷന് കുട്ടികളെ വിടുന്ന മാതാപിതാക്കള്‍ ശ്രദ്ധിക്കണം. വിവിധ ഇടങ്ങളില്‍ വ്യാപാരി വ്യവസായികള്‍, ഓട്ടോ തോഴിലാളികള്‍ എന്നിവര്‍ക്ക് രോഗം വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.