സുരാജിനും കനിക്കും അഭിനന്ദനങ്ങളുമായി മോഹൻലാലും മമ്മൂട്ടിയും

single-img
13 October 2020

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് നടന്‍മാരായ മോഹന്‍ലാലും മമ്മൂട്ടിയും. മികച്ചനടനായ സുരാജ് വെഞ്ഞാറമൂട്, നടി കനി കുസൃതി, സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി എന്നിവരെ മോഹന്‍ലാല്‍ അഭിനന്ദനമറിയിച്ചു. ഇവര്‍ക്ക് ഇനിയും ഒരുപാട് അംഗീകാരങ്ങള്‍ നേടാനാവട്ടെ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, പുരസ്‌കാര ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍ എന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ എഴുതിയത്. കഴിഞ്ഞ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിനാണ് സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചത്. ബിരിയാണി എന്ന സിനിമയിലെ അഭിനയത്തിനാണ് കനി കുസൃതി മികച്ച നടിയായത്. അതേസമയം, ജെല്ലിക്കെട്ട് എന്നി സിനിമയിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് പെല്ലിശ്ശേരി നേടിയിരുന്നു.