ഇന്ത്യ നീങ്ങുന്നത് സ്വാതന്ത്രത്തിന്​ ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക തകർച്ചയിലേക്ക്; മുന്നറിയിപ്പുമായി ഐഎംഎഫ്

single-img
13 October 2020

കോവിഡ് മഹാമാരിയും തുടർന്നുണ്ടായ ലോക്​ഡൗണും കാരണം ഇന്ത്യൻ സമ്പദ്​വ്യവസ്ഥയിൽ 10.3 ശതമാനത്തി​ന്റെ ഇടിവുണ്ടാകുമെന്ന്​ ഐഎംഎഫ് പറയുന്നു​. മൂന്നാം ലോകരാജ്യങ്ങളിൽ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിക്കുക ഇന്ത്യയാവും. രാജ്യത്തിന്റെ സ്വാതന്ത്രത്തിന്​ ശേഷമുള്ള ഏറ്റവും വലിയ തകർച്ചയിലേക്ക്​ ഇന്ത്യ കൂപ്പുകുത്തുമെന്നുംഐഎംഎഫ്​ മുന്നറിയിപ്പ്​ നൽകുന്നു.

കോവിഡ് വൈറസ് വ്യാപനത്തിനും മുൻപ് ​ തന്നെ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ പ്രതിസന്ധിയിലായിരുന്നു. പിന്നീട് വന്ന കോവിഡും തുടർന്ന്​ ശക്​തമായ ലോക്​ഡൗണും വന്നതോടെ രാജ്യം വലിയ പ്രതിസന്ധിയിലേക്ക്​ വീഴുകയായിരുന്നുവെന്നാണ്​മുന്നറിയിപ്പിൽ പറയുന്നത്​.

ഇപ്പോഴത്തെ നടപ്പ്​ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ജിഡിപിയിൽ 10.3 ശതമാനത്തിന്റെ കുറവാണുണ്ടാകുക. അതായത് സ്വാതന്ത്ര്യത്തിന്​ ശേഷം ഇന്ത്യൻ സമ്പദ്​വ്യവസ്ഥ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ തകർച്ചയാണ്​ ഇതെന്നും ഐഎംഎഫ്​ അറിയിച്ചു. 2021ൽ ഇന്ത്യൻ സമ്പദ്​വ്യവസ്ഥ 8.8 ശതമാനം നിരക്കിൽ വളരുമെന്നും ഇതോടൊപ്പം പറയുന്നുണ്ട് . ഇന്ത്യയ്ക്ക് പുറമെ ബ്രസീൽ , റഷ്യ-4.4, ദക്ഷിണാഫ്രിക്ക-8.0 എന്നിങ്ങനെയാണ്​ വിവിധ രാജ്യങ്ങളിൽ പ്രതീക്ഷിക്കുന്ന ഇടിവ്​. എന്നാൽ ചൈനയുടെ ​ സമ്പദ്​വ്യവസ്ഥ 1.9 ശതമാനം നിരക്കിൽ വളരുമെന്നും ഐഎംഎഫ്​ പ്രവചിക്കുന്നു.