ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചതായി പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷന്‍

single-img
13 October 2020

പോര്‍ച്ചുഗീസിന്റെ സൂപ്പർ ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് കോവിഡ് സ്ഥിരീകരിച്ചു.
ഈ വിവരം പോര്‍ച്ചുഗീസ് ഫുട്ബോള്‍ ഫെഡറേഷനാണ് ഔദ്യോഗികമായി അറിയിച്ചത്. നേരത്തെ യുവന്‍റസിന്‍റെ മിന്നും താരമായ റൊണാള്‍ഡോ നിലവില്‍ ദേശീയ ടീമിന് വേണ്ടി കളിക്കുകയായിരുന്നു.

അവസാന ഞായറാഴ്ച്ച ഫ്രാന്‍സിനെതിരായ യുവേഫ ലീഗില്‍ പോര്‍ച്ചുഗലിന് വേണ്ടി ക്രിസ്റ്റ്യാനോ 90 മിനിറ്റും കളത്തിലിറങ്ങി കളിച്ചിരുന്നു.അതിന് ശേഷം ബുധനാഴ്ച്ച സ്വീഡനെതിരായ പോര്‍ച്ചുഗലിന്‍റെ മല്‍സരത്തിനായി തയ്യാറെടുക്കവെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.

രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നിലവില്‍ ക്വാറന്‍റൈനില്‍ പോയിരിക്കുകയാണ് ക്രിസ്റ്റ്യാനോ. യാതൊരുവിധ രോഗലക്ഷണങ്ങളും താരത്തിന് പ്രകടമായിട്ടില്ലെന്നും ടീമില്‍ കോവിഡ് പോസിറ്റീവ് ആയ ഏക താരമാണ് ക്രിസ്റ്റ്യാനോ എന്നും ഫെഡറേഷന്‍ അറിയിപ്പിൽ പറയുന്നു.