കഴിവും ബുദ്ധിയുമുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസിനായിട്ടില്ല: ഖുശ്ബു

single-img
13 October 2020

മാനസികമായി വളര്‍ച്ചയില്ലാത്തപാര്‍ട്ടിയാണ് കോണ്‍ഗ്രസെസെന്നും കഴിവും ബുദ്ധിയുമുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് കഴിഞ്ഞിട്ടില്ലെന്നുംന്ന് ബിജെപി നേതാവ് ഖുശ്ബു .കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബിജെപിയില്‍ അംഗത്വം നേടിയ ശേഷമാണ് ഖുശ്ബുവിന്റെ ഈ പ്രതികരണം.

ഇന്ന് ചെന്നൈ എയര്‍പോര്‍ട്ടിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു കോണ്‍ഗ്രസിനെതിരെ ഖുശ്ബു വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. ‘എല്ലായ്പ്പോഴും ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് വിധേയപ്പെട്ടു നിന്നവളാണ്. എന്നാല്‍ പാര്‍ട്ടി എനിക്ക് അര്‍ഹിക്കുന്ന ബഹുമാനം തന്നില്ല. അതായത് കഴിവുള്ള സ്ത്രീകളെ അംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറല്ല. അവര്‍എന്നെ ഒരു നടിയായി മാത്രമേ കണ്ടിട്ടുള്ളു എന്ന് അവര്‍ പറയുന്നതില്‍ നിന്ന് തന്നെ വ്യക്തമാണ്, എന്താണ് പാര്‍ട്ടി നേതാക്കളുടെ ചിന്താഗതിയെന്ന്’- ഖുശ്ബു പറഞ്ഞു.

സത്യം തുറന്ന് പറയാന്‍ സ്വതന്ത്ര്യമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും അതുപോലെ സ്വഭാവമുള്ള പാര്‍ട്ടിയ്ക്ക് എങ്ങനെ ജനങ്ങള്‍ക്ക് വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്നും ഖുശ്ബു ചോദിക്കുന്നു.