മൊബൈല്‍ ഷോപ്പില്‍ നിന്നും ഫോൺ മോഷ്ടിച്ച് മുങ്ങിയ കള്ളനെ പിന്തുടർന്നു; സൗദിയില്‍ മലയാളിക്ക്​ ക്രൂരമർദ്ദനം

single-img
13 October 2020

മൊബൈൽ ഫോൺ വിൽക്കുന്ന ഷോപ്പിൽ സാധനം വാങ്ങാനെന്ന വ്യാജേന എത്തിയശേഷം മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച കള്ളനെ പിന്തുടർന്ന മലയാളിക്ക് ക്രൂര മർദ്ദനം. സൗദിയിലെ ബത്‍ഹയിലെ ഷോപ്പിൽ നിന്ന്​ മൊബൈൽ ഫോൺ എടുത്തുകൊണ്ട് ഓടിയ കള്ളന് പിന്നാലെ ഓടിയ മലയാളി ഇവർ സഞ്ചരിച്ച വാഹനത്തിന്റെ അടുത്തെത്തി മൊബൈൽ ഫോൺ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇതിനിടയിൽ വാഹനം മുന്നോട്ടെടുക്കുകയും മലയാളിയെ അര കിലോമീറ്ററോളം റോഡിൽ വലിച്ചിഴച്ചു കൊണ്ടുപോവുകയും ചെയ്തു.

ഈ രംഗങ്ങള്‍ കണ്ടുനിന്ന കണ്ടുനിന്ന ആളുകൾ പിന്തുടര്‍ണതോടെ വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ മലയാളിയെ വാഹത്തിൽ നിന്ന് പുറത്തേക്ക് തള്ളിയിട്ട്​ കടന്നു കളയുകയുമായിരുന്നു. ഈ സമയത്തിനിടയില്‍ വാഹനത്തിൽ ഉണ്ടായിരുന്ന കള്ളന്മാരുടെ സംഘം മലയാളിയെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു.

മര്‍ദ്ദനത്താല്‍ മുഖത്തും നെഞ്ചിലും സാരമായി പരിക്കേറ്റ ഇയാളെ ഒടുവിൽ പോലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന നാല്​ പേര്‍ മൊബൈൽ ഫോണുമായി കടന്നു കളയുകയും ചെയ്തു.