ധനുഷിന്റെയും വിജയകാന്തിന്റെയും വീടുകള്‍ക്ക് ബോംബ് ഭീഷണി

single-img
13 October 2020

തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളായ ധനുഷിന്റെയും വിജയകാന്തിന്റെയും വീടുകള്‍ക്ക് ബോംബ് ഭീഷണി. തേനംപേട്ടിലുള്ള ധനുഷിന്റെ വീട്ടിലും വിരുഗമ്പാക്കത്തെ വിജകാന്തിന്റെ വസതിയിലും ബോംബ് വെച്ചതായി ചെന്നൈ പോലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം എത്തുകയായിരുന്നു.

എന്നാല്‍ ഇതിനെ വ്യാജ ഭീഷണിയെന്ന് വ്യക്തമാക്കിയ പോലീസ് ഭീഷണിയുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയതായും അറിയിച്ചു.