അപ്രതീക്ഷിത വൈദ്യുതി തടസ്സം: മുംബെെ നിശ്ചലമായി, ട്രയിനുകൾ പാതിവഴിയിൽ നിന്നു

single-img
12 October 2020

അപ്രതീക്ഷിത വൈദ്യുതി തടസ്സത്തില്‍ മുംബൈ മഹാനഗരം നിശ്ചലമായി. നഗരത്തിൻ്റെ മിക്ക പ്രദേശത്തും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രിക് ട്രെയിനുകളുടെ സര്‍വീസ് ഉൾപ്പെടെ നിലച്ചു.

ടാറ്റയുടെ ഇന്‍കമിങ് സപ്ലെ നിലച്ചതാണ് വൈദ്യുതി തടസ്സത്തിനു കാരണമെന്ന ബ്രിഹന്‍ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് ട്വീറ്റ് ചെയ്തു. നഗരവാസികള്‍ക്കുണ്ടായ അസൗകര്യത്തില്‍ ബെസ്റ്റ് ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. 

സമൂഹമാധ്യമങ്ങളിൽ മഹാനഗരത്തിലെ വൈദ്യുതി മുടക്കം വലിയ  ചര്‍ച്ചയായിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന അന്വേഷണവുമായി നിരവധിപേരാണ് സാമൂഹ്യ മാധ്യമങ്ങളില്‍ എത്തിയത്.