കോവിഡ്: തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് അടച്ചു

single-img
12 October 2020

കേരളത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിച്ചിരുന്ന യുഎഇ കോണ്‍സുലേറ്റ് അടച്ചു.കോവിഡ് വ്യാപകമായതിനെ തുടര്‍ന്നാണ് കോണ്‍സുലേറ്റ് അടച്ചുപൂട്ടിയതെന്നാണ് നല്‍കിയിട്ടുള്ള ഔദ്യോഗിക വിശദീകരണം.

വിമാന താവളം വഴി നടന്ന സ്വര്‍ണക്കടത്ത് വിവാദങ്ങളെ തുടര്‍ന്ന് കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ വെട്ടിക്കുറച്ചിരുന്നു.ഇവിടെ നിന്നുള്ള വീസ സ്റ്റാംപിങ് അടക്കമുള്ള പ്രവര്‍ത്തനങ്ങളും നിലവില്‍ നിലച്ചിരിക്കുകയാണ്. എന്നാല്‍ പുതിയതായി തുടങ്ങുന്ന ഹൈദരാബാദിലെ കേന്ദ്രത്തിലേക്ക് തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങള്‍ മാറ്റുമെന്നും സൂചനകള്‍ ഉണ്ട്.