ഐപിഎൽ വാതുവെപ്പിൽ രാജ്യവ്യാപക റെയ്ഡ്, ലക്ഷങ്ങൾ പിടിച്ചു, നൂറിലധികം പേർ പിടിയിൽ

single-img
12 October 2020

ഐപിഎൽ വാതുവെപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപക റെയ്ഡ്. ഭീകരവിരുദ്ധ സേനയുടെയും ലോക്കൽ പോലീസിന്റെയും നേത്യത്വത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നടന്ന റെയ്‌ഡിൽ നൂറിലധികം പേർ പിടിയിലായി. ഇവരിൽ നിന്നും മൊബൈൽ ഫോണുകളും ലക്ഷക്കണക്കിന് രൂപയും പിടിച്ചെടുത്തു.

ബെംഗളൂരൂ, ദില്ലി, ജയ്പൂർ, ഹൈദരാബാദ്, മൊഹാലി, ഗോവ, കോയമ്പത്തൂര്‍ ഉൾപ്പടെ വിവിധയിടങ്ങളിലാണ് റെയ്ഡ് നടന്നത്. ബെംഗൂളൂരുവിൽ 65 പേര്‍ അറസ്റ്റിലായി. 95 ലക്ഷം രൂപയും പിടിച്ചെടുത്തു. മധ്യപ്രദേശിലെ വിവിധയിടങ്ങളിൽ നടന്ന റെയ്ഡിൽ 20 പേർ പിടിയിലായി. ഹൈദരാബാദ്, രാജസ്ഥാൻ, വിജയവാഡ എന്നിവടങ്ങളിൽ നിന്നും നിരവധി പേര്‍ അറസ്റ്റിലായി. ലക്ഷണക്കിന് രൂപയും ഇവിടങ്ങളിൽ നിന്ന് പിടിച്ചു. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച വാതുവെപ്പ് സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു.