പാർവതിയുടെ രാജിക്കത്ത് ലഭിച്ചില്ല: ഇടവേള ബാബു

single-img
12 October 2020

അടുത്തിടെ മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ വന്ന അഭിമുഖത്തിലൂടെ ആക്രമിക്കപ്പെട്ട നടിയ്‌ക്കെതിരെ താൻ നടത്തിയ മോശം പരാമർശങ്ങളിൽ വിശദീകരണവുമായി എഎംഎംഎയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബു രംഗത്തെത്തി. മലയാള സിനിമയിലെ മള്‍ട്ടി സ്റ്റാര്‍ ചിത്രമായിരുന്ന ’20ട്വന്റി’ എന്ന സിനിമയില്‍ നടിയുടെ കഥാപാത്രം മരിച്ചുപോയില്ലേ എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് ഇടവേള ബാബു പറയുന്നു.

ഇതോടൊപ്പം തന്നെ തന്റെ വാക്കുകളിൽ പ്രതിഷേധിച്ച് രാജിവച്ച നടിയും വനിതാ സംഘടനയായ ഡബ്‌ള്യുസിസി ഭാരവാഹിയുമായ പാർവതി തിരുവോത്തിന്റെ രാജിക്കത്ത് തനിക്ക് ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ അഭിമുഖത്തില്‍ എഎംഎംഎയുടെ പുതിയ ചിത്രത്തില്‍ ആക്രമിക്കപ്പെട്ട നടിയുണ്ടാകില്ലെന്നും അവർ ഇപ്പോൾ സംഘടനയിൽ അം​ഗമല്ലെന്നും മരിച്ചവർ തിരിച്ചുവരാത്തപോലെയാണ് ഇതെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്.

അതുകൊണ്ടുതന്നെ നിലവിൽ അമ്മയിൽ ഉള്ളവരെ വച്ച് ചിത്രം എടുക്കേണ്ടിവരും എന്ന സ്ഥിതിയാണെന്നും സംഘടനാ അദ്ദേഹം പറഞ്ഞിരുന്നു. ’20ട്വന്റി’ എടുത്തപ്പോള്‍ പോലും എഎംഎംഎയിലുള്ളവരിൽ തന്നെ പലരേയും അഭിനയിപ്പിക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.