ജയിച്ച ഒരു സീറ്റിലും അഡ്ജസ്റ്മെന്റുകൾക്കില്ല; പാലാ സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് എൻസിപി

single-img
12 October 2020

പാലാ സീറ്റ് കേരളാ കോൺഗ്രസിന് വിട്ടുകൊടുക്കില്ലെന്ന് എൻസിപി. എൻസിപി ജയിച്ച ഒരു സീറ്റും ആർക്കും വിട്ടുകൊടുക്കേണ്ടെന്നാണ് തീരുമാനം. പാലാ വിട്ടുകൊടുക്കണമെന്ന ആവശ്യം സിപിഎം മുന്നോട്ടുവെക്കുമെന്ന് കരുതുന്നില്ലെന്ന് സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരൻ മാസ്റ്റര്‍ പറഞ്ഞു. ഇക്കാര്യത്തിൽ ദേശീയ നേതൃത്വത്തിന്റെ അനുവാദം തേടിയെന്നും പീതാംബരൻ മാസ്റ്റര്‍ പറഞ്ഞു.

സീറ്റുകൾ വിട്ട് കൊടുക്കേണ്ട യാതൊരു സാഹചര്യവുമില്ല. എന്നാൽ ജോസ് കെ മാണി എൽഡിഎഫിലേക്കു വരുന്നത് സ്വാഗതം ചെയ്യുന്നു. ഇടത് പക്ഷം ശക്തമാകുന്ന നടപടികളെയെല്ലാം സ്വാഗതം ചെയ്യുമെന്നും പീതാംബരൻ മാസ്റ്റര്‍ പറഞ്ഞു.

ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. തദ്ദേശം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ മുന്നണി പ്രവേശം വേണമെന്നാണ് ജോസ് പക്ഷത്തിന്റെ ആവശ്യം.