എം ശിവശങ്കർ നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ല എന്ന് കസ്റ്റംസ്

single-img
12 October 2020

തിരുവനന്തപുരം വിമാന താവളം വഴിനടന്ന സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. അദ്ദേഹത്തിനോട്കസ്റ്റംസിന് മുൻപാകെ ഹാജരാകാൻ നേരത്തെ നോട്ടിസ് നൽകിയിരുന്നു എങ്കിലും ഹാജരാകേണ്ടെന്ന് കസ്റ്റംസ് തന്നെ പിന്നീട് നിര്‍ദ്ദേശിക്കുകയായിരുന്നു. എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യംചെയ്യൽ നീട്ടി വച്ചത് എന്നാണ് വിവരം.

സന്ദീപ്‌ നല്‍കിയ രഹസ്യ മൊഴി, ഡിജിറ്റൽ തെളിവുകൾ എന്നിവ പരിശോധിച്ച ശേഷം തുടർനടപടി മതിയെന്നാണ് അന്വേഷണ സംഘം എത്തിചേര്‍ന്നിരിക്കുന്ന തീരുമാനം. അതേസമയം കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച തുടര്‍ച്ചയായ രണ്ട് ദിവസം ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.