എംപി കൊടിക്കുന്നില്‍ സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു

single-img
12 October 2020

കെപിസിസിയുടെ നിലവിലെ വര്‍ക്കിംഗ് പ്രസിഡന്റും എംപിയുമായ കൊടിക്കുന്നില്‍ സുരേഷിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹവുമായി കഴിഞ്ഞ ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. കോവിഡ് വ്യാപന സമയത്തും വിവിധ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിനിടെയാണ് കൊടിക്കുന്നിലിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

ഇതിന് മുന്‍പ് എന്‍കെ പ്രേമചന്ദ്രന്‍ എംപിയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു കൊടിക്കുന്നില്‍ സുരേഷിന്റെ സഹോദരി ലീല കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് ആരോഗ്യനില വഷളായി അന്തരിച്ചത്. വളരെ നാളായി ക്യാന്‍സര്‍ രോഗ ചികിത്സയിലായിരുന്നു ഇവര്‍.