ഞാൻ എഎംഎം എ യിൽ നിന്നും രാജി വയ്ക്കുന്നു,അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ശക്തമായി ആവശ്യപെടുന്നു: പാര്‍വതി

single-img
12 October 2020

താന്‍ മലയാള സിനിമയിലെ താര സംഘടനയായ എഎംഎം എ യിൽ നിന്നും രാജി വയ്ക്കുന്നതായും അതോടൊപ്പം ഇടവേള ബാബു രാജി വെയ്ക്കണം എന്ന് ശക്തമായി ആവശ്യപെടുന്നു എന്നും നടി പാര്‍വതി. മനസ്സാക്ഷിയുള്ള എത്ര അംഗങ്ങൾ ഈ ആവശ്യം ഉന്നയിച്ച് മുന്നോട്ട് വരും എന്ന് ആകാംക്ഷയോടെ ഞാൻ നോക്കി കാണുന്നു എന്നും പാര്‍വതി പറഞ്ഞു.

ഈ സംഘടന തഴഞ്ഞ ഒരു വനിത അംഗത്തെ മരിച്ചുപോയ ഒരാളുമായി താരതമ്യപ്പെടുത്തികൊണ്ടു അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താനാവില്ല. ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് മി. ബാബു കരുതുന്നുണ്ടാവും. പക്ഷെ അത് കാണിക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അയാളോട് പുച്ഛം മാത്രമാണ് ഉള്ളത് എന്നും പാര്‍വതി ഫേസ്ബുക്കില്‍ എഴുതി.

2018 ൽ എന്റെ സുഹൃത്തുക്കൾ A.M.M.A-യിൽ നിന്ന് പിരിഞ്ഞു പോയപ്പോൾ ഞാൻ സംഘടനയിൽ തന്നെ തുടർന്നത് തകർന്നുകൊണ്ടിരിക്കുന്ന…

Posted by Parvathy Thiruvothu on Monday, October 12, 2020