തനിക്ക് കോവിഡ് ഭേദമായതായി ട്രംപ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാകും

single-img
11 October 2020

താന്‍ കോവിഡില്‍ നിന്നും മുക്തനായതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇപ്പോള്‍ തനിക്ക് നല്ല സുഖം തോന്നുന്നുവെന്നും കോവിഡ് ഭേദമായതായും ട്രംപ് അറിയിച്ചു. ഇതോടുകൂടി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.

വരുന്ന തിങ്കളാഴ്ച ഫ്‌ലോറിഡയിലും പെന്‍സില്‍വാനിയയിലും അയോവയിലും ട്രംപ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യും.” പ്രിയപ്പെട്ടവരേ നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി”- എന്ന്ശനിയാഴ്ച വൈറ്റ് ഹൌസിലെ ബാല്‍ക്കണിയില്‍ വച്ച് അവിടെ കൂടി നിന്നവരോടായി പറഞ്ഞു. നമ്മുടെ രാജ്യം ചൈനയുടെ വൈറസിനെ പരാജയപ്പെടുത്താന്‍ പോവുകയാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

അതേസമയം നൂറ് കണക്കിന് പേരാണ് ട്രംപിന്റെ പ്രസംഗം കേള്‍ക്കാന്‍ ശനിയാഴ്ച വൈറ്റ് ഹൌസിന് മുന്നില്‍ ഒത്തുകൂടിയത്. ജനങ്ങള്‍ മാസ്ക് ധരിച്ചിരുന്നെങ്കിലും സാമൂഹ്യ അകലം പാലിക്കാതെയായിരുന്നു ഈ കൂടിച്ചേരല്‍.