ഫോട്ടോ ഷൂട്ടില്‍ ഡീപ്പ് നെക്ക് ലെഹങ്കയിൽ ഗ്ലാമറസായി പ്രിയ വാര്യർ; ചിത്രങ്ങള്‍ വൈറല്‍

single-img
11 October 2020

നടി ശ്രീദേവിയുടെ ജീവിതം പറയുന്ന തന്റെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രമായ ‘ശ്രീദേവി ബംഗ്ളാ’ പ്രദര്‍ശനത്തിന് എത്താന്‍ ഒരുങ്ങവേ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോഷൂട്ടുമായി നടി പ്രിയാ വാര്യര്‍. കയ്യില്‍ ഒരു ഹാൻഡ് പ്രിന്റഡ്, ഡീപ്പ് നെക്ക്, എംബ്രോയിഡേർഡ് ലെഹങ്കയും ഒപ്പം പരമ്പരാഗത ആഭരണങ്ങളും കഴുത്തിലണിഞ്ഞുകൊണ്ടാണ് പ്രിയ എത്തിയത്ത്.

പ്രശസ്ത ഡിസൈനര്‍ ബ്രാന്‍ഡ് ആയ ദാ​ഗ കി കഹാനിയാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ ചിത്രങ്ങളില്‍ സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് കമന്റുകളുടെ എത്തിയത്.ഇപ്പോള്‍ പ്രിയയെ കാണാൻ ‘രാജകുമാരിയെ പോലെയുണ്ട്’ എന്നായിരുന്നു ഇതിൽ ചിലരുടെ അഭിപ്രായം. കന്നഡ, തെലുങ്ക് സിനിമകളില്‍ സജീവമാണ് പ്രിയ ഇപ്പോള്‍.