പാലാ മാണിയ്ക്ക് ഭാര്യയെങ്കിൽ എനിക്ക് ചങ്ക്; വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ

single-img
11 October 2020

ഒരു സാഹചര്യത്തിലും പാലാ മണ്ഡലം വിട്ടുനൽകില്ലെന്ന് പാലാ എംഎൽഎയും എൻസിപി നേതാവുമായ മാണി സി കാപ്പൻ. ജയിച്ച സീഎറ്റ് വിട്ടുനൽകേണ്ടതില്ലെന്നാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ജോസ് കെ മാണി വിഭാഗം ഇടതുപക്ഷത്തേയ്ക്ക് പോകുന്നതുമായി ബന്ധപ്പെട്ട ചർച്ചകളോട് പ്രതികരിക്കുകയായിരുന്നു മാണി സി കാപ്പൻ. പാലായോടുള്ള വൈകാരികബന്ധം പറഞ്ഞ് ആരും വരേണ്ടതില്ലെന്നും പാലാ മാണിക്ക് ഭാര്യയാണെങ്കിൽ തനിക്ക് ചങ്കാണെന്നും മാണി സി കാപ്പൻ പറഞ്ഞു.

പാലാ സീറ്റിന് പകരം രാജ്യസഭാ സീറ്റ് എന്ന സമവായം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണിയിൽ ഇത്തരത്തിൽ ഒരു ചർച്ച ഉണ്ടായിട്ടില്ലെന്നു മാണി സി കാപ്പൻ കൂട്ടിച്ചേർത്തു. ജോസ് കെ മാണി ഇടതുമുന്നണിയിലേയ്ക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ അത് എൻ സി പിയുടെ സീറ്റ് ഏറ്റെടുത്തുകൊണ്ട് വേണ്ടെന്നും കാപ്പൻ പറഞ്ഞു.

Content: NCP won’t give up Pala seat for Jose K Mani, says Mani C Kappan