മഹാരാഷ്ട്രയിലെ ആരേ പ്രദേശത്തുള്ള 800 ഏക്കര്‍ വനമേഖലയായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍

single-img
11 October 2020

മഹാരാഷ്ട്രയില്‍ വളരെ പരിസ്ഥിതി പ്രാധാന്യമുള്ള ആരേ പ്രദേശത്തുള്ള 800 ഏക്കര്‍ പ്രദേശം വനമേഖലയായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് അതി നിര്‍ണായക തീരുമാനമെടുത്തത്. 2019ല്‍ ബിജെപി ഭരിച്ചിരുന്ന മെട്രോ പ്രൊജക്റ്റിന് വേണ്ടി 2,700 മരങ്ങള്‍ മുറിക്കുന്നതിന് പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ ഇവിടെ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഇപ്പോഴത്തെ തീരുമാനത്തിന് പിന്നാലെ പ്രദേശത്ത് നിര്‍മ്മിക്കാനിരുന്ന മെട്രോ കാര്‍ ഷെഡ് കാഞ്ചുർമാഗിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു. നിലവില്‍ ഇത് സംസ്ഥാന സര്‍ക്കാരിന്റെ തന്നെ ഉടമസ്ഥതയിലുള്ള പ്രദേശമായതിനാൽ മറ്റ് ചെലവുകള്‍ഒന്നും ഉണ്ടാകില്ല. അതോടൊപ്പം ആരെ പ്രദേശത്ത് നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ മറ്റ് പൊതുു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി അറിയിക്കുകയും ചെയ്തു.

ഇപ്പോള്‍ അവിടെ കാര്‍ഷെഡ് നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. എന്നാല്‍ അരേ പ്രദേശത്ത് ജൈവവൈവിദ്ധ്യം സംരക്ഷിക്കപ്പെടേണ്ടതാണ്. നഗരത്തിന്റെ സജ്ജീകരണത്തിൽ 800 ഏക്കർ കാട് ഉണ്ട്. മുംബൈയിൽ ഒരു വനത്തിന്റെ സംരക്ഷണമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതേപോലെ തന്നെ ആരേ പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് എടുത്ത കേസുകളും പിന്‍വലിക്കുന്നതിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

ഇവിടെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. ശിവ സേന അധികാരത്തില്‍ വന്നപ്പോള്‍ ആദിവാസി സമുദായങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുമെന്ന് പരിസ്ഥിതി മന്ത്രി ആദിത്യ താക്കറെ ആരെ പ്രതിഷേധപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.