ബീഹാറില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മകനോടൊപ്പം പുഴയില്‍ എറിഞ്ഞു; അഞ്ച് വയസുള്ള മകന്‍ മരിച്ചു

single-img
11 October 2020

ബീഹാറിൽ രാജ്യത്തെ നടുക്കുന്ന ക്രൂരമായ പീഡനം. സംസ്ഥാനത്തെ ബക്സറിനടുത്ത് ഓജ ബറോൺ ഗ്രാമത്തിൽ യുവതിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത ശേഷം അക്രമികൾ മകനെ പുഴയിലെറിഞ്ഞ് കൊന്നു.

അക്രമികളുടെ സംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ഇവരെയും മകനെയും പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു. പുഴയിൽ വീണ മകൻ മാത്രമാണ് മരണപ്പെട്ടത്. യുവതിയെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ പോലീസ് അക്രമി സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു.
സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.