ചൈനീസ് പിന്തുണയില്‍ ജമ്മുകാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു: ഫറൂക്ക് അബ്ദുള്ള

single-img
11 October 2020

ഇന്ത്യ- ചൈന അതിര്‍ത്തിയായ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നടന്ന ചൈനീസ് ആക്രമണത്തിന് കാരണം ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണെന്ന് ജമ്മു-കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ള. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് ചൈന ഒരിക്കലും അംഗീകരിച്ചില്ലെന്നും ചൈനയുടെ പിന്തുണയോടെ ഇത് പുനസ്ഥാപിക്കപ്പെടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

രാജ്യത്തേക്ക് ഞാന്‍ ഒരിക്കലും ചൈനീസ് പ്രസിഡന്റിനെ ക്ഷണിച്ചിട്ടില്ല, എന്നാല്‍ പ്രധാനമന്ത്രി മോദിയാണ് അദ്ദേഹത്തെ ക്ഷണിച്ചത്. മാത്രമല്ല, അദ്ദേഹത്തോടൊപ്പം സവാരി ചെയ്തു.

ഇന്ത്യന്‍ പാര്‍ലമെന്റില്‍ ജമ്മു കാശ്മീരിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പോലും അനുവദിച്ചിട്ടില്ലെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.ഇന്ത്യന്‍ സംസ്ഥാനമായ ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ വ്യവസ്ഥകളായിരുന്നു ആര്‍ട്ടിക്കിള്‍ 35A, 370 എന്നിവ.

കാശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്ന ശേഷം 1954 മുതല്‍ സംസ്ഥാനം അനുഭവിച്ചു വരുന്ന പ്രത്യേക പദവി ഒഴിവാക്കുമെന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.