വി മുരളീധരന്‍റെ പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നത്തിൽ നടപടി ഉടൻ; എംബസിയോട് വിശദീകരണം തേടി പ്രധാനമന്ത്രി

single-img
10 October 2020

വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി ​മു​ര​ളീ​ധ​ര​ന്‍ പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ബു​ദാ​ബി​യി​ലെ ഇ​ന്ത്യ​ന്‍ എംബസിയോട് റി​പ്പോ​ര്‍​ട്ട് തേ​ടി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ്. അ​ബു​ദാ​ബി​യി​ലെ ഇ​ന്ത്യ​ന്‍ എംബസിയിലെ വെ​ല്‍​ഫെ​യ​ര്‍ ഓ​ഫീ​സ​റോ​ടാ​ണ് റി​പ്പോ​ര്‍​ട്ട് തേ​ടി​യ​ത്. നയതന്ത്ര പ്രോട്ടോക്കോൾ ലംഘനമെന്ന ഗുരുതര ആരോപണമാണ് വി മുരളീധരൻ നേരിടുന്നത്.

മ​ഹി​ള മോ​ര്‍​ച്ച നേ​താ​വ് സ്മി​ത മേ​നോ​ന്‍ അ​ബു​ദാ​ബി​യി​ല്‍ ന​ട​ന്ന ഓ​ഷ്യ​ന്‍ റിം ​മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​ല്‍ എ​ങ്ങ​നെ പ​ങ്കെ​ടു​ത്തു എ​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് വി​ശ​ദാം​ശ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഔദ്യോഗിക പ്രതിനിധി അല്ലാതിരുന്നിട്ടും സ്മിതാ മേനോൻ ഏത് സാഹചര്യത്തിലാണ് യോഗത്തിൽ പങ്കെടുത്തത് എന്നത് സംബന്ധിച്ച വിശദീകരണം എംബസി നൽകും.

2019 നവംബറിലാണ് അബുദാബിയിൽ ഇന്ത്യൻ ഓഷ്യൻ റിം അസോസിയേഷന്റെ മന്ത്രിതല യോഗം നടന്നത്. യോഗത്തിൽ ചട്ടം ലംഘിച്ച് സ്മിതാ മേനോൻ പങ്കെടുത്തിരുന്നു. വി മുരളീധരന്റെ ഒത്താശയോടെയാണ് പി ആർ കമ്പനി മാനേജരായ സ്മിത പങ്കെടുത്തത് എന്നാണ് ആരോപണം.

താനല്ല അനുവാദം നൽകിയതെന്നാണ് വി മുരളീധരൻ ആദ്യം മറുപടി നൽകി. എന്നാൽ മുരളീധര​ന്റെ അനുമതിയോടെയാണ്​ താൻ സമ്മേളനത്തിൽ പങ്കെടുത്തതെന്ന്​ സ്മിതാ മേനോൻ വെളിപ്പെടുത്തിയതോടെയാണ് മുരളീധരന്റെ വാദം പൊളിഞ്ഞത്.

സ്മി​ത മേ​നോ​ന്‍ സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത് പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘ​ന​മാ​ണെ​ന്ന് കാ​ട്ടി ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ള്‍ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ലീം മ​ട​വൂ​രാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് പ​രാ​തി ന​ല്‍​കി​യ​ത്. നേരത്തെ, പ്രധാനമന്ത്രിയുടെ ഓഫീസ് വിദേശകാര്യ മന്ത്രിയുടെ ഓഫീസിനോട് വിശദീകരണം തേടിയിരുന്നു.