പിസി ജോർജിൻ്റെ അവസാന വിശ്വസ്തനും പാർട്ടിവിട്ടു: സെബാസ്റ്റ്യൻ വിളയാനി പോയത് കോൺഗ്രസിലേക്ക്

single-img
10 October 2020

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സീറ്റ് മോഹികളെല്ലാം ജനപക്ഷം വിട്ടുപോകുന്നു. ജനപക്ഷം തിടനാട് മണ്ഡലം പ്രസിഡൻ്റെ പഞ്ചായത്തംഗവും സഹകരണ ബാങ്ക് പ്രസിണ്ടന്റുമായ സെബാസ്റ്റ്യൻ വിളയാനി ഇന്ന് കോൺഗ്രസിൽ ചേർന്നു. പൂഞ്ഞാർ മണ്ഡലത്തിലെ ജനപക്ഷത്തിന്റെ സ്വാധീന മേഖലയായ തിടനാട്ടിൽ മണ്ഡലം പ്രസിഡന്റ് തന്നെ പാർട്ടി വിട്ടത് പി.സി ജോർജിന് തിരിച്ചടിയായിരിക്കുകയാണ്.മൂന്ന് പതിറ്റാണ്ടായി പി.സി ജോർജിനൊപ്പം നിന്ന നേതാവാണ് സെബാസ്‌റ്ര്യൻ വിളയാനി. ആൻ്റോ ആന്റണി എം.പിയാണ് ഇദ്ദേഹത്തിന് കോൺഗ്രസ് അംഗത്വം നൽകിയത്.

ഇതിനിടെ പിസി ജോർജും യുഡിഎഫിലേക്ക് പോകുകയാണെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയുമാണ് അനൗദ്യോഗിക ചർച്ച നടത്തിയ ഐ ഗ്രൂപ്പ് നേതാക്കളോട് പി.സി ജോർജ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷോൺ ജോർജായിരിക്കും പൂഞ്ഞാറിൽ മത്സരിക്കുക. ജോർജ് പൂഞ്ഞാറിൽ നിന്ന് മാറി കാഞ്ഞിരപ്പളളിയിൽ സ്ഥാനാർത്ഥിയാകുമെന്നും സൂചനകളുണ്ട്. 

എന്നാൽ ഒരു സീറ്റിൽ കൂടുതൽ നൽകാനാവില്ലെന്നാണ് കോൺഗ്രസ് നിലപാട്. ജോർജിന്റെ വരവിനെ എതിർത്ത് കോൺഗ്രസ് പൂഞ്ഞാർ മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കിയിരുന്നു.