കേരളത്തിൻ്റെ ക്ഷേമം ഉറപ്പാക്കാൻ നരേന്ദ്ര മോദിയും ബിജെപിയും പ്രതിജ്ഞാബദ്ധം: വി മുരളീധരൻ

single-img
10 October 2020

സിപിഎമ്മിനെതിരെ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. സിപിഎമ്മിൻ്റെ ജാധിപത്യ വിരുദ്ധവും ഏകാധിപത്യവുമായ പ്രവണതകളെ ബിജെപി കേരള ഘടകം എല്ലായ്‌പ്പോഴും ശക്തമായി എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

കേരളത്തിൻ്റെയും ഇവിടെയുള്ള ജനങ്ങളുടെയും ക്ഷേമവും വികസനവും ഉറപ്പാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബിജെപി കോട്ടയം മേഖല നേതൃയോഗം ഉദ്ഘാടനം ചെയ്തു ചെയ്തു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്. 

പിണറായി വിജയന്‍ സര്‍ക്കാരിന്റെ ജനവിരുദ്ധവും അഴിമതിയും തുറന്നുകാണിക്കുന്നതില്‍ ബി.ജെ.പി തുടര്‍ന്നും നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.