ഝാർഖണ്ഡിൽ 17 വയസുകാരിയെ 5 പേർ ചേർന്ന് തോക്ക് ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു

single-img
10 October 2020

ജംഷേദ്പൂർ: ഝാർഖണ്ഡിൽ 17 വയസുള്ള പെൺകുട്ടിയെ അഞ്ചുപേർ ചേർന്ന് തോക്ക് ചൂണ്ടി കൂട്ടബലാത്സംഗം ചെയ്തതായി റിപ്പോർട്ട്. കഴിഞ്ഞ ചൊവ്വാഴ്ച ജംഷേദ്പൂർ (Jamshedpur) ജില്ലയിലെ കാളിയാദിഹ് (Kaliadih) എന്ന സ്ഥലത്ത് വെച്ചാണ് സംഭവം.

പ്രതികൾ അഞ്ചുപേരെയും ബഗ്ബേര (Bagbera ) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്. ഇയാളെ ജ്യുവനൈൽ ഹോമിലേയ്ക്കയച്ചിട്ടുണ്ട്. ബാക്കി നാലുപ്രതികളെയും റിമാൻഡ് ചെയ്തു. ശങ്കർ തിയു, റോഷൻ കുജൂർ, സൂരജ് പത്രോ, സണ്ണി സോറൻ എന്നിവരാണ് മറ്റു പ്രതികൾ.

താൻ ഡാൻസ് കഴിഞ്ഞുവരുമ്പോൾ പ്രതികൾ തന്നെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നായിരുന്നു പെൺകുട്ടി പൊലീസിന് മൊഴിനൽകിയത്.

അതേസമയം രണ്ടു പെൺകുട്ടികളും അവരുടെ സുഹൃത്തുക്കളും ഔട്ടിംഗിനായി പോകുന്നത് രണ്ട് ബൈക്കുകളിലായി പോയ പ്രതികൾ കാണുകയും തോക്കു ചൂണ്ടി ആൺകുട്ടികളെ വിരട്ടിയോടിച്ച ശേഷം ഒരു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു. പെൺകുട്ടിയെ പ്രതികളിലെ അഞ്ചാമൻ ഉള്ള ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ഇവർ മാറിമാറി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും ജംഷേദ്പൂർ ജില്ലാ പൊലീസ് മേധാവി എം തമിൾ വാനൻ പറഞ്ഞതായി ജാർഖണ്ഡിൽ നിന്നും പ്രസിദ്ധീകരിക്കുന്ന അവന്യൂ മെയിൽ എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

ബലാത്സംഗത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം അവിടെനിന്നും പോകുകയായിരുന്നു. എന്നാൽ പെൺകുട്ടി ബഗ്ബേര പൊലീസ് സ്റ്റേഷനിലെത്തി പരാതി ന്നൽകി. തുടർന്ന് ഡെപ്യൂട്ടി സൂപ്രണ്ട് അലോക് രഞ്ജന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളിൽ നിന്നും ഒരു പ്രാദേശികമായി നിർമ്മിച്ച പിസ്റ്റളും രണ്ട് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Content: Minor girl gangraped at gunpoint in Jamshedpur of Jharkhand; Five arrested, country-made pistol recovered