കോവിഡ് പ്രതിരോധം; സഹായം അഭ്യര്‍ത്ഥിച്ച അമേരിക്കയിലെ മേയര്‍ക്ക് ഇന്ത്യ അയച്ച് നല്‍കിയത് 18 ലക്ഷം എന്‍ 95 മാസ്കുകള്‍

single-img
10 October 2020

കോവിഡ് പ്രതിരോധിക്കാൻ ഇന്ത്യയോട് അമേരിക്കയിലെ ഫിലാഡല്‍ഫിയയിലെ മേയര്‍ എന്‍ 95 മാസ്കുകള്‍ നല്‍കാമോ എന്ന് സഹായം അഭ്യര്‍ത്ഥിച്ചപ്പോള്‍ ഇന്ത്യ 18 ലക്ഷം മാസ്ക് അയച്ച് സഹായിച്ചു. യുഎസിലെ പെൻസിൽവാനിയയിലെ ഏറ്റവും വലിയ നഗരമാണ് ഫിലാഡൽഫിയ.

നിലവില്‍ നഗരത്തിലെ കോവിഡ് പ്രതിരോധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഉപയോഗിക്കാന്‍ എന്‍ 95 മാസ്ക് അത്യാവശ്യമായിരുന്നു. ഇതിനായി ഫിലാഡല്‍ഫിയയിലെ മേയര്‍ ജിം കെന്നിയാണ് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ചത്. തിനെ തുടര്‍ന്ന് അവിടേക്ക് 18 ലക്ഷം മാസ്ക് അയച്ചെന്ന് അമേരിക്കയിലെ ഇന്ത്യന്‍ അംബാസഡര്‍ തരണ്‍ജിത് സിങ് സന്ധു അറിയിച്ചു.

ജനങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം ഈ പ്രവൃത്തിയിലൂടെ ഒന്നുകൂടി ശക്തിപ്പെടുമെന്നും അദ്ദേഹം പറയുന്നു. ഇതിന് മുന്‍പ് മലേറിയക്കുള്ള ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്നും കോവിഡ് ചികിത്സക്കായി ഇന്ത്യ അമേരിക്കക്ക് നല്‍കിയിരുന്നു.