ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്; സംസ്ഥാനത്ത് ഇന്ന് 11755 പേർക്ക് കൊവിഡ്

single-img
10 October 2020

കേരളത്തിൽ ഇന്ന് 11755 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണ് ഇത്.

ഇവരിൽ 10,471 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 952 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന്116 ആരോഗ്യപ്രവർത്തകർക്ക് രോഗം ബാധിച്ചത്.  മലപ്പുറം 1632, കോഴിക്കോട് 1324, തിരുവനന്തപുരം 1310, തൃശൂർ 1208, എറണാകുളം 1191, കൊല്ലം 1107, ആലപ്പുഴ 843, കണ്ണൂർ 727, പാലക്കാട് 677, കാസർഗോഡ് 539, കോട്ടയം 523, പത്തനംതിട്ട 348, വയനാട് 187, ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

അവസാന 24 മണിക്കൂറിനിടെ 66,228 സാംപിളുകളാണ് പരിശോധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7570 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.23 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. 95,918 രോഗികൾ നിലവിൽ ചികിത്സയിലുണ്ട്.

ഇപ്പോഴുള്ള സാഹചര്യത്തിൽ‌ 10,000ത്തിൽ കൂടുതൽ കേസുകൾ ദിവസവും വരുന്നു. പരിശോധനകളുടെ എണ്ണം കൂട്ടിയെങ്കിലും എ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അവരും ദിവസങ്ങളിൽ കേസുകളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് ഇതു കാണിക്കുന്നതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിലും ഈ പകർച്ചവ്യാധി അതിശക്തമായി തുടരുകയാണ്.കഴിഞ്ഞ മെയ് മാസത്തിൽ 0.77 ശതമാനമായിരുന്നു കേരളത്തിലെ മരണനിരക്ക്. എന്നാൽ ആഗസ്റ്റിലത് 0.45 ശതമാനവും സെപ്തംബറിൽ 0.37 ശതമാനവുമായി കുറഞ്ഞു. രണ്ട് ദിവസം മുൻപത്തെ കണക്ക് 0.22 മാത്രമായിരുന്നു.

കേസുകൾ കൂടിയിട്ടും മരണനിരക്ക് ഉയരാത്തത് രോഗവ്യാപനം പരമാവധിയിലെത്താനെടുക്കുന്ന സമയം ദീർഘിപ്പിച്ചതും അതിനിടയിൽ ആരോഗ്യസംവിധാനം ശക്തമാക്കിയതും കൊണ്ടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

11 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ ഇലിക്കുളം (കണ്ടൈൻമെന്റ് സോൺ വാർഡ് 6), തലയാഴം (3), വയനാട് ജില്ലയിലെ കണിയംപെറ്റ (13, 14), തിരുനെല്ലി (5), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (12), മേലില (14), നിലമേൽ (10), പാലക്കാട് ജില്ലയിലെ കൊപ്പം (4, 12), എരിമയൂർ (10), പത്തനംതിട്ട ജില്ലയിലെ ഏനാദിമംഗലം (സബ് വാർഡ് 7), നരനാമ്മൂഴി (സബ് വാർഡ് 3) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 40 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 665 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Media Briefing

Media Briefing

Posted by K K Shailaja Teacher on Saturday, October 10, 2020