യോഗി സര്‍ക്കാര്‍ എന്റെ പക്കല്‍ നിന്ന് ഒരുലക്ഷം രൂപയെങ്കിലും കണ്ടെടുത്താല്‍ ഞാന്‍ രാഷ്ട്രീയം വിടാം; വെല്ലുവിളിയുമായി ചന്ദ്രശേഖര്‍ ആസാദ്

single-img
10 October 2020

യുപിയിലെ ഹത്രാസില്‍ ദളിത്‌ പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാന്‍ ചില സംഘടനകള്‍ക്ക് പണം ലഭിച്ചുവെന്ന ആരോപണം തെളിയിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വെല്ലുവിളിച്ച് ഭീം ആര്‍മി അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ആസാദ്.

മുഖ്യമന്ത്രി ഉയര്‍ത്തിയ ആരോപണം തെളിയിച്ചാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കാമെന്ന് ആസാദ് പറഞ്ഞു.
‘ഏത് രീതിയിലുള്ള അന്വേഷണത്തിനും ഉത്തരവിടാന്‍ യോഗി ആദിത്യനാഥ്ജിയെ ഞാന്‍ വെല്ലുവിളിക്കുകയാണ്.
നിങ്ങള്‍ പറഞ്ഞ 100 കോടി രൂപയുടെ കാര്യം മറന്നേക്കൂ. എന്റെഅടുത്ത് നിന്ന് നിങ്ങള്‍ക്ക് ഒരുലക്ഷം രൂപയെങ്കിലും കണ്ടെടുത്താല്‍ ഞാന്‍ രാഷ്ട്രീയം വിടാം. അതിന് സാധിച്ചില്ല എങ്കില്‍ നിങ്ങള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം. ഞാന്‍ എന്റെ ജീവിതം എന്റെ അന്തസിനായി സമര്‍പ്പിച്ചിരിക്കുകയാണ്. എനിക്കായി എന്റെ സമുദായമാണ് എന്റെ ചിലവുകള്‍ വഹിക്കുന്നത്’, ആസാദ് ട്വീറ്റില്‍ എഴുതി.

അതേസമയംനേരത്തെ ഭീം ആര്‍മിക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചിരുന്നു. ഈ രീതിയിലുള്ള ആരോപണം തെളിയിക്കുന്ന തെളിവുകളൊന്നും ലഭിച്ചില്ലെന്നും അവര്‍ പറയുകയുണ്ടായി.