ഭാഗ്യലക്ഷ്മിയും കൂട്ടുകാരും ഒളിവിൽ

single-img
10 October 2020

അശ്ലീല യൂട്യൂബർ വിജയ് പി നായരെ മർദ്ദിച്ച കേ​സി​ല്‍ കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം നി​ഷേ​ധി​ച്ച ഭാ​ഗ്യ​ല​ക്ഷ്മി, ദി​യ സ​ന, ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ ഒ​ളി​വി​ല്‍. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യാ​ണു ഇ​വ​ർ​ക്ക് മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ച്ച​ത്. മോ​ഷ​ണം, മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്നു തു​ട​ങ്ങി അ​ഞ്ചു വ​ർ​ഷം ത​ട​വു ല​ഭി​ക്കാ​വു​ന്ന കു​റ്റ​ങ്ങ​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഇ​വ​ര്‍ മൂ​ന്നു​പേ​രും വീ​ട്ടി​ല്‍ ഇ​ല്ലെ​ന്നും ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു​വെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.ഭാ​ഗ്യ​ല​ക്ഷ്മി​ക്കും മ​റ്റു പ്ര​തി​ക​ൾ​ക്കും മു​ൻ​കൂ​ർ​ജാ​മ്യം ന​ൽ​കി​യാ​ൽ നാ​ളെ നി​യ​മം കൈ​യി​ലെ​ടു​ക്കാ​ൻ പൊ​തു​ജ​ന​ത്തി​നു പ്ര​ചോ​ദ​ന​മാ​കു​മെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നു. 

ര​ണ്ടാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ശേ​ഷാ​ദ്രി​നാ​ഥ​ൻ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.