ആ​ലു​വയിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​ടെ വോ​ട്ട് ചേ​ർത്തു; വ്യാ​ജ​രേ​ഖ ച​മച്ച ബിജെപി പ്ര​വ​ർ​ത്ത​കൻ അ​റ​സ്​​റ്റിൽ

single-img
10 October 2020

വ​യ​സ്സ്​ തെ​ളി​യി​ക്കു​ന്ന രേ​ഖ തി​രു​ത്തി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​രു​ടെ വോ​ട്ട് ചേ​ർ​ത്ത കേ​സി​ൽ ബിജെപി പ്ര​വ​ർ​ത്ത​കൻ അ​റ​സ്​​റ്റിൽ. ആ​ലു​വ ശാ​സ്താ ലെ​യ്​​നി​ൽ താ​മ​സി​ക്കു​ന്ന സ​ഞ്ജ​യാ​ണ്​ (21) അ​റ​സ്​​റ്റി​ലാ​യ​ത്. ആ​ലു​വ പോ​ലീ​സ് അ​റ​സ്‌​റ്റ് ചെ​യ്ത ഇ​യാ​ളെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ടു.

ആ​ലു​വ ന​ഗ​ര​സ​ഭ​യി​ൽ 21ാം വാ​ർ​ഡി​ലാ​ണ് വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചേ​ർ​ക്കാ​ൻ ശ്ര​മം ന​ട​ന്ന​ത്. ബിജെ​പിക്കാരായ സ​ഞ്ജ​യും മ​റ്റ് മൂ​ന്ന് സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് 16കാ​ര​നെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ചേ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. അ​പേ​ക്ഷ​യോ​ടൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പ്രാ​യം തി​രു​ത്തിയ ഫോ​ട്ടോ​കോ​പ്പിയും ന​ൽ​കി. സം​ശ​യം​ തോ​ന്നിയ ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ഒ​റി​ജി​ന​ൽ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്താ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ന​ഗ​ര​സ​ഭ​യു​ടെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പു​തു​താ​യി ര​ണ്ടു​പേ​ർ പേ​രു​ചേ​ർ​ത്ത​ത്. ത​ങ്ങ​ള​റി​യാ​തെ വാ​ർ​ഡി​ലെ ബിജെപി ​പ്ര​വ​ർ​ത്ത​ക​രാ​​ണ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി​യ​ത് എന്ന് പ്രായപൂർത്തിയാകാത്തയാൾ പറഞ്ഞു. ഫോ​ട്ടോ​സ്​​റ്റാ​റ്റ് എ​ടു​ത്ത​പ്പോ​ഴാണ് വ​യ​സ്സി​ൽ കൃ​ത്രി​മം കാ​ണി​ച്ചതെന്ന് പോലീസ് പറഞ്ഞു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത രണ്ടുപേരുടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ വോ​ട്ട്​ ചേ​ർ​ത്ത ബിജെപി​യി​ലെ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.