സമാധാന നൊബേൽ ഡബ്ല്യുഎഫ്പിക്ക്; പുരസ്‌കാര നിറവിൽ വേൾഡ് ഫുഡ് പ്രോഗ്രാം

single-img
9 October 2020

സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്രസംഘടനയ്ക്കു കീഴിലെ വേൾഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യുഎഫ്പി) ആണ് 2020ലെ സമാധാന നൊബേൽ സമ്മാനം.

വിശപ്പിനെതിരായ പോരാട്ടത്തിനാണ് വേൾഡ് ഫുഡ് പ്രോഗ്രാമിനെ തേടി പുരസ്കാരം എത്തിയത്. യുദ്ധങ്ങളിൽ വിശപ്പിനെ ആയുധമാക്കുന്നത് തടയാൻ ഡബ്ല്യുഎഫ്പി നിർണായക പങ്കുവഹിച്ചുവെന്ന് പുരസ്കാര നിർണയ സമിതി കണ്ടെത്തി.

പട്ടിണി മാറ്റുകയെന്നത് ഐ്യരാഷ്ട്ര സംഘടന സുസ്ഥിര വികസന ലക്ഷ്യങ്ങളിലൊന്നായി പ്രഖ്യാപിച്ചിരുന്നു. ഇതിനായുള്ള പ്രധാന സംഘടനകളിലൊന്നാണ് ഡബ്ല്യുഎഫ്പി. 88 രാജ്യങ്ങളിലെ 10 കോടി ജനങ്ങൾക്ക് ഭക്ഷ്യ സഹായം സംഘടന നൽകിയിട്ടുണ്ട്.