വിവിധ ജില്ലാ പോലീസ് മേധാവിമാരെ മാറ്റി സർക്കാർ; ജി പൂങ്കുഴലി വയനാട് എസ്പി

single-img
9 October 2020

സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് മേധാവിമാരെ മാറ്റി അഴിച്ചുപണിയുമായി സർക്കാർ ഉത്തരവിട്ടു.
നിലവില്‍ കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പോലീസായ ജി.പൂങ്കുഴലിയെ വയനാട് എസ്പിയായി നിയമിച്ചു. പകരം പിബി രാജീവാണ് പുതിയ കൊച്ചി ഡിസിപി.

അതേപോലെ തന്നെ കൊല്ലം ജില്ലാ പോലീസ് മേധാവിയായ ഹരിശങ്കർ ഐപിഎസിനെ തിരുവനന്തപുരത്ത് വിജിലൻസ് എസ്പിയായി നിയമിച്ചു. പകരം കൊല്ലം എസ്പിയായി ആർ ഇളങ്കോയെ നിയമിച്ചു.