ഡല്‍ഹിയെ മികച്ച ബൗളിങിലൂടെയും ഫീല്‍ഡിങിലൂടെയും പിടിച്ചുകെട്ടി രാജസ്ഥാന്‍

single-img
9 October 2020

ഇന്ന് നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്ലിലെ 23ാം മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന് 185 റണ്‍സ് വിജയലക്ഷ്യം. തുടക്കത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഡല്‍ഹിയെ രാജസ്ഥാന്‍ തങ്ങളുടെ മികച്ച ബൗളിങിലൂടെയും ഫീല്‍ഡിങിലെയും പിടിച്ചുകെട്ടുകയായിരുന്നു.

അതിനാല്‍ തന്നെ എട്ടു വിക്കറ്റിന് 184 റണ്‍സാണ് ഡല്‍ഹിക്ക് നേടാന്‍ സാധിച്ചത്. കളിയുടെ അവസാന അഞ്ചോവറില്‍ നേടിയ 62 റണ്‍സാണ് ഡല്‍ഹിയുടെ സ്കോര്‍ 180 കടത്തിയത്. ഡല്‍ഹി ടീമിനായി ബാറ്റിങ് നിരയില്‍ ഒരാള്‍ക്ക് പോലും ഫിഫ്റ്റി നേടാന്‍ സാധിച്ചില്ല.

ഡല്‍ഹിക്കായി ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (45), മാര്‍ക്കസ് സ്റ്റോയ്‌നിസ് (39), നായകന്‍ ശ്രേയസ് അയ്യര്‍ (22) എന്നിവര്‍ മാത്രമാണ് അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം നടത്തിയത്. സൂപ്പര്‍ ബാറ്റ്സ്മാനായ ശിഖര്‍ ധവാന്‍ (5), പൃഥ്വി ഷാ (19), റിഷഭ് പന്ത് (5) എന്നിവര്‍ പരാജയമായി.

ഡല്‍ഹിയുടെ മൂന്നു വിക്കറ്റെടുത്ത ജോഫ്ര ആര്‍ച്ചറാണ് രാജസ്ഥാന്‍ ടീമിന്റെ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ഇതിന് പിന്തുണയുമായി കാര്‍ത്തിക് ത്യാഗിയും രാഹുല്‍ തെവാത്തിയയും ആന്‍ഡ്രു ടൈയും ഓരോ വിക്കറ്റ് വീതമെടുത്തു.