കള്ളപ്പണ ഇടപാടിനിടെ ആദായനികുതി വകുപ്പിനെ പേടിച്ച് ഓടിരക്ഷപ്പെട്ടെന്ന് ആക്ഷേപം: പിടി തോമസ് എംഎൽഎ വിവാദത്തിൽ

single-img
9 October 2020

കൊച്ചിയിൽ റിയൽ എസ്റ്റേറ്റ് ഇടപാടിന്റെ മറവിൽ കള്ളപ്പണം കൈമാറാൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ പിടി തോമസ് ഇടപെട്ടതായി ആരോപണം. പണം കൈമാറുന്നതിനിടെ സ്ഥലത്തെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ പേടിച്ച് എം എൽ എ ഓടിരക്ഷപ്പെട്ടതായി ചില സിപിഎം അനുകൂല ഓൺലൈൻ മാധ്യമങ്ങളിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാൽ താൻ ഓടിയെന്ന ആരോപണം പിടീ തോമസ് നിഷേധിച്ചിട്ടുണ്ട്.

ഇടപ്പള്ളിയിൽ സ്ഥലമിടപാടിന്റെ മറവിൽ കൈമാറാൻ ശ്രമിച്ച 88 ലക്ഷം രൂപയാണ് ആദായനികുതിവകുപ്പ് ഇന്നലെ പിടിച്ചെടുത്തത്. എം.എൽ.എയ്ക്കൊപ്പം സ്ഥലത്തുണ്ടായിരുന്ന റിയൽ എസ്‌റ്റേറ്റ് ഇടപാടുകാരൻ രാമകൃഷ്ണനെയും സഹായിയെയും കസ്റ്റഡിയിലെടുത്തു.

അതേസമയം വിവാദങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന് കേൾക്കുന്ന പേർ തന്റേതാണെന്നും താൻ ഓടിരക്ഷപ്പെട്ടെന്ന ആരോപണം തെറ്റാണെന്നും പിടി തോമസ് എം എൽ ന്യൂസ് 18 കേരള ചാനലിനോട് പ്രതികരിച്ചു. മുൻ ഡ്രൈവറുടെ ഭൂമി സംബന്ധമായ ഇടപാടുകൾക്കായാണ് താൻ സ്ഥലത്തു പോയത്. അവിടെ നിന്നും മടങ്ങും വഴി ചിലർ പോകുന്നത് കണ്ടിരുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും പി.ടി.തോമസ് പറഞ്ഞു.