‘പ്രതി പൂവന്‍കോഴി’ യുടെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍ പ്രൊഡക്ഷന്‍സ്

single-img
9 October 2020

മലയാളത്തില്‍ ഹിറ്റായ പ്രതി പൂവന്‍കോഴിഇനി ഹിന്ദിയിലേക്ക്. സിനിമയുടെ ഹിന്ദി റീമേക്ക് അവകാശം ബോണി കപൂര്‍ പ്രൊഡക്ഷന്‍സ് സ്വന്തമാക്കി . ബോണിയുടെ മകളായ ജാന്‍വി ചിത്രത്തില്‍ നായികയാകും എന്നാണ് സൂചന.

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുകയും കേന്ദ്ര കഥാപാത്രത്തെ മഞ്ജു വാര്യര്‍ക്കൊപ്പം അവതരിപ്പിക്കുകയും ചെയ്ത ഈ ചിത്രം ഹിന്ദിക്ക് പുറമെ തെലുങ്ക്, കന്നട എന്നീ ഭാഷകളിലും റീമേക്ക് ചെയ്യുന്നുണ്ട്

മുന്‍പ് അന്നബെന്‍ നായികയായി എത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഹെലന്റെ’ റീമേക്ക് അവകാശവും ബോണി കപൂര്‍ സ്വന്തമായിരുന്നു.തന്റെ തിരിച്ചുവരവില്‍ ‘ഹൗ ഓള്‍ഡ് ആര്‍ യു’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മഞ്ജുവും റോഷന്‍ ആന്‍ഡ്രൂസും ഒന്നിച്ച ചിത്രമാണ് പ്രതി പൂവന്‍കോഴി.

പ്രശസ്ത കഥാകൃത്തായ ഉണ്ണി ആര്‍ തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ‘മാധുരി’ എന്ന സെയില്‍സ് ഗേളായാണ് മഞ്ജു വാര്യര്‍ എത്തിയത്.