പുതിയ ന്യൂനർദ്ദം കൂടി എത്തുന്നു: 24 മണിക്കൂറിനുള്ളിൽ അതി തീവ്ര ന്യുനമർദ്ദമാകുമെന്ന് മുന്നറിയിപ്പ്

single-img
9 October 2020

സംസ്ഥാനത്ത് പരക്കെ മഴ പെയ്യുന്നതിനിടയിൽ വീണ്ടും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിന് സമീപം പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. അടുത്ത 24 മണിക്കൂറിനിടെ ഇത് തീവ്ര ന്യൂനമര്‍ദമായി മാറിയേക്കുമെന്നും പ്രവചനമുണ്ട്. 

തീവ്രന്യൂനമര്‍ദ്ദമായി മാറി വടക്കുപടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുമെന്നാണ് വിലയിരുത്തല്‍. ചിലപ്പോൾ ഇത് ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നത്. 

ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി കേരളത്തില്‍ ഏതാനും ദിവസം കൂടി മഴ തുടരും. വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് പരക്കെ ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.