പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പൂജാരിക്ക് ഉൾപ്പെടെ 12 പേർക്ക് കോവിഡ്

single-img
9 October 2020

പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ കോവിഡ് പ്രതിസന്ധി. പെരിയ നമ്പിയടക്കമുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ടുകൾ. 

ഇന്നു മുതല്‍ ഈ മാസം 15 വരെ ക്ഷേത്രത്തില്‍ ദര്‍ശനം നിര്‍ത്തിവച്ചു. പൂജാരിമാരും ജീവനക്കാരും ഉള്‍പ്പെടെ 12ഓളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

അതിനിടെ ക്ഷേത്രത്തിലെ നിത്യ പൂജള്‍ക്ക് മുടക്കം വരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മുടക്കം വരാതിരിക്കാന്‍ പൂജകളുടെ ചുമതല തന്ത്രി ഏറ്റെടുത്തു.