സിനിമ ഉപേക്ഷിക്കുന്നു, ഇനി ആത്മീയതയുടെ പാത എന്ന് നടി സന ഖാൻ

single-img
9 October 2020

ഇതുവരെ താന്‍ അറിയപ്പെട്ടിരുന്ന സിനിമാ മേഖല പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നതായി നടി സന ഖാൻ അറിയിച്ചു.സോഷ്യല്‍ മീഡിയയായ ഇന്‍സ്റ്റഗ്രാമില്‍ വ്യാഴാഴ്ച രാത്രി പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് താരം ഇനി തനിക്ക് ആത്മീയതയുടെ പുതിയ വഴി ആയിരിക്കും എന്ന്വ്യക്തമാക്കിയത്.

താന്‍ ഇന്ന് മുതൽ മനുഷ്യത്വത്തെ സേവിക്കാനും ദൈവത്തെ പിന്തുടരാനുമാണ് തീരുമാനമെമെടുത്തത് എന്നും ഷോ ബിസിനസിന്‍റെ ലോകം വിടുന്നുവെന്നും സന പറയുന്നു.‘ഈ ലോകത്തിലെ മരണശേഷം എനിക്ക് എന്ത് സംഭവിക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം ഞാൻഎന്‍റെ മതത്തിൽ തിരഞ്ഞു. ഇപ്പോഴുള്ള ലോകത്തിലെ ഈ ജീവിതം യഥാർത്ഥത്തിൽ മരണാനന്തര ജീവിതത്തിന്‍റെ നല്ല രീതിയിലാക്കുവാന്‍ വേണ്ടിയാകണമെന്ന് ഞാൻ മനസ്സിലാക്കി. മനുഷ്യരായ അടിമകൾ തന്‍റെ സ്രഷ്ടാവിന്റെ കല്പനയനുസരിച്ചു ജീവിക്കുകയും സമ്പത്തും പ്രശസ്തിയും തന്റെ ഏക ലക്ഷ്യമാക്കി മാറാതിരുന്നാല്‍ നന്നായിരിക്കുമെന്ന് തിരിച്ചറിഞ്ഞു.- അവര്‍ പറയുന്നു.

അതുകൊണ്ടുതന്നെ, ഇന്ന് മുതൽ, ഷോ ബിസ് ജീവിതശൈലിയോട് വിടപറയാനും മാനവികതയെ സേവിക്കാനും എന്‍റെ സ്രഷ്ടാവിന്റെ കൽപ്പനകൾ പാലിച്ച് ജീവിക്കാനും ഞാൻ തീരുമാനിച്ചു. ഇനിമുതല്‍ ഒരു സഹോദരി സഹോദരന്മാരും ഇനി തന്നോട് ഷോ ബിസ് മേഖല സംബന്ധിച്ച ജോലികളുമായി ഒന്നും ചോദിക്കരുത്. ഈ തീരുമാനംഎന്‍റെ ജീവിതത്തിലെ സന്തോഷമുള്ള നിമിഷമാണ്, എനിക്ക് അല്ലാഹു നല്ല വഴി കാണിച്ചുതരട്ടെ എന്ന് ആഗ്രഹിക്കുന്നു.- ഇൻസ്റ്റഗ്രാമിൽ സന എഴുതി. 32 വയസുള്ള സന ഖാന്‍ ടോയ്ലെറ്റ് എക് പ്രേം കഥ, ജയ് ഹോ തുടങ്ങിയ നിരവധി ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.