മുഖ്യമന്ത്രി തന്നെ കള്ളം പറയുമ്പോൾ എന്ത് വ്യാജ വാർത്ത: രമേശ് ചെന്നിത്തല

single-img
8 October 2020

കെ.​എം. ബ​ഷീ​ർ കാ​റി​ടി​ച്ചു കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യ​ശേ​ഷം സ​ർ​വീ​സി​ൽ തി​രി​ച്ചെ​ത്തി​യ ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ പു​തി​യ നി​യ​മ​ന ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ആാവശ്യപ്പെട്ടു. മു​ഖ്യ​മ​ന്ത്രി​ത​ന്നെ ക​ള്ളം പ​റ​യു​ന്പോ​ൾ എ​ന്തു വ്യാ​ജ​വാ​ർ​ത്ത ക​ണ്ടെ​ത്താ​നാ​ണെ​ന്നാ​ണ് ചെ​ന്നി​ത്ത​ല​യു​ടെ പ​രി​ഹാ​സം. വ്യാ​ജ​വാ​ർ​ത്ത​ക​ൾ ക​ണ്ടെ​ത്താ​നു​ള്ള സ​മി​തി അം​ഗ​മാ​യി​ട്ടാ​ണ് ശ്രീറാമിൻ്റെ  നി​യ​മ​നം. 

ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ പ്ര​തി​നി​ധി​യാ​യാ​ണു പി​ആ​ർ​ഡി​യു​ടെ ഫാ​ക്ട് ചെ​ക്ക് ഡി​വി​ഷ​നി​ലേ​ക്കു ശ്രീ​റാ​മി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്ത​ത്. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ കെ.​എം. ബ​ഷീ​ർ കാ​റി​ടി​ച്ച് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്ന ശ്രീ​റാ​മി​നെ ക​ഴി​ഞ്ഞ മാ​ർ​ച്ചി​ലാ​ണു സ​ർ​ക്കാ​ർ തി​രി​ച്ചെ​ടു​ത്ത​ത്. ആ​രോ​ഗ്യ​വ​കു​പ്പി​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി നി​യ​മി​ച്ച അ​ദ്ദേ​ഹ​ത്തി​നു കോ​വി​ഡ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന വാ​ർ റൂ​മി​ന്‍റെ ചു​മ​ത​ല​യും സി​എ​ഫ്എ​ൽ​ടി​സി​ക​ളു​ടെ ചു​മ​ത​ല​യും ന​ൽ​കി​യി​രു​ന്നു.