ലോക്ഡൗണിന് ശേഷം തീയേറ്ററിലെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രം ‘ലവ്,’ റിലീസ് അടുത്ത ആഴ്ച

single-img
8 October 2020

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ‘ലവ്’ അടുത്ത ആഴ്ച തീയേറ്ററുകളിൽ റിലീസ് ചെയ്യും. ഇതോടെ, ലോക്ഡൗണിന് ശേഷം തീയേറ്ററുകളിൽ റിലീസ് പ്രഖ്യാപിച്ച ആദ്യ ഇന്ത്യൻ ചിത്രമായി ‘ലവ്.’ ഈ മാസം 15 നാണ് ചിത്രത്തിന്റെ റിലീസ് എങ്കിലും ഇന്ത്യയിൽ അല്ല ​ഗൾഫിലെ തീയേറ്റുകളിലാണ് റിലീസ് ചെയ്യുക.

കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ മുൻകരുതലുകളുമായി ആദ്യഘട്ടത്തിൽ ചിത്രം ഗൾഫിലെ തീയേറ്റുകളിൽ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ഹോം സ്ക്രീൻ എൻറർടെയ്‍ൻ‍മെൻറും ഗോൾഡൻ സിനിമയുമാണ് ചിത്രത്തിന്റെ ഗൾഫ് വിതരണക്കാർ.

ഷൈൻ ടോം ചാക്കോ, രജിഷ വിജയൻ എന്നിവരാണ് ‘ലവ്’ലെ നായികാ നായകന്മാർ. പൂർണമായും ലോക്ഡൗണിൽ ചിത്രീകരിച്ച ലവ് നിർമിച്ചത് ആഷിക് ഉസ്മാൻ ആണ്. ഛായാഗ്രഹണം ജിംഷി ഖാലിദ്.

ഖാലിദ് റഹ്മാൻ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. വീണ നന്ദകുമാർ, സുധി കോപ്പ, ജോണി ആൻറണി, ഗോകുലൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.