കോൺഗ്രസ് ആയിരുന്നെങ്കിൽ 15 മിനിട്ടു മാത്രമേ ചെെനക്കാർ ഇന്ത്യൻ മണ്ണിൽ നിൽക്കുമായിരുന്നുള്ളു: മോദിക്ക് മറുപടിയുമായി രാഹുൽ

single-img
8 October 2020

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി. സ്വയം ദേശഭക്തനെന്ന വിശേഷിപ്പിക്കുന്ന നരേന്ദ്രമോദി കാലിനടിയില്‍ നിന്നും മണ്ണു ചോര്‍ന്നു പോകുന്നത് അറിയുന്നില്ലെന്ന് രാഹുൽ പറഞ്ഞു. അതിര്‍ത്തിയില്‍ ചൈന ഇന്ത്യയുടെ 1200 ചതുരശ്ര കിലോമീറ്ററുകളാണ് കയ്യടക്കിയതെന്നും ചൈനീസ് സേനാംഗങ്ങള്‍ ഇന്ത്യയുടെ പ്രദേശത്താണു നില്‍ക്കുന്നതെന്നും പറഞ്ഞ രാഹുൽ കോണ്‍ഗ്രസ് ആയിരുന്നു ഭരണത്തിലെങ്കില്‍ 15 മിനിറ്റേ ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ കാണുമായിരുന്നുള്ളുവെന്നും ചൂണ്ടിക്കാട്ടി. 

പ്രധാനമന്ത്രി നരേന്ദ്ര മോദിഭീരുവാണ്. അദ്ദേഹം പറയുന്നത് ഇന്ത്യയുടെ ഭൂമിയിലേക്ക് ആരും കടന്നുകയറിയിട്ടില്ല എന്നാണ്. എന്നാല്‍ ചൈനീസ് സൈന്യം നില്‍ക്കുന്നത് നമ്മുടെ മണ്ണിലാണെന്ന് രാജ്യത്തിന് മുഴുവന്‍ അറിയാമെന്നും രാഹുൽ പറഞ്ഞു.  കോണ്‍ഗ്രസായിരുന്നു ഭരിച്ചിരുന്നതെങ്കില്‍ ചൈനീസ് സേനയെ അതിര്‍ത്തിയില്‍ നിന്ന് തുരത്തുമായിരുന്നുവെന്നും രാഹുൽ പറഞ്ഞു. 

ദേശഭക്തിയെക്കുറിച്ചാണ് നരേന്ദ്രമോദി സ്ഥിരം പറയാറുള്ളത്. എന്നാല്‍ ഇത് എന്ത് ദേശഭക്തിയാണശന്നും രാഹുൽ ചോദിച്ചു. കോണ്‍ഗ്രസ് അധികാരത്തിലിരുന്നപ്പോള്‍ ഇവിടേയ്ക്ക് ഒരു ചുവടു വയ്ക്കാന്‍ പോലും ചൈന ധൈര്യപ്പെട്ടിട്ടില്ലെന്നും രാഹുൽ പറഞ്ഞു. 

ചൈന കയ്യിലാക്കിയിരിക്കുന്ന നമ്മുടെ ഭൂമി തിരിച്ചു പിടിക്കുമോ എന്നു വ്യക്തമാക്കണമെന്നും അതോ എല്ലാം ദൈവഹിതമെന്ന് പറഞ്ഞ് കളയുമോയെന്നും രാഹുല്‍ നേരത്തേ മോദിയെ പരിഹസിച്ചിരുന്നു. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധിയുണ്ടായത് ദൈവഹിതമാണെന്ന ധനമന്ത്രി നിര്‍മല നിര്‍മല സീതാരാമന്റെ പ്രസ്താവന ഉദ്ധരിച്ചായിരുന്നു ഈ ആക്രമണം. ലഡാക്കിലെ ചൈനയുടെ ‘കയ്യേറ്റത്തില്‍’ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണം നേരത്തേയും രാഹുല്‍ നടത്തിയിരുന്നു.