രണ്ടു കോടതികൾ വെറുതേ വിട്ടതല്ലേ: ചോദ്യമുന്നയിച്ച് ലാവ്ലിൻ കേസ് മാറ്റി സുപ്രീംകോടതി

single-img
8 October 2020

എ​സ്എ​ന്‍​സി ലാ​വ്‌​ലി​ന്‍ കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി മാ​റ്റി. കേ​സി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പ​ടെ മൂ​ന്നു പേ​രെ കു​റ്റ​വി​മു​ക്ത​രാ​ക്കി​യ ഹൈ​ക്കോ​ട​തി വി​ധി തെ​റ്റാ​ണെ​ന്ന് സി​ബി​ഐ, കോ​ട​തി​യി​ൽ അ​റി​യി​ച്ചു. ഈ ​മാ​സം 16ന് ​കേ​സ് പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു. 

വിചാരണ കോടതിയും ഹൈക്കോടതിയും മൂന്നു പ്രതികളെയും വെറുതെ വിട്ടതല്ലേയെന്ന് സുപ്രീംകോടതി ചോദിച്ചു. രണ്ട് കോടതികളില്‍ നിന്ന് സമാന വിധി വന്ന കേസില്‍ ഇടപെടണമെങ്കില്‍ വ്യക്തമായ രേഖകള്‍ വേണമെന്ന് കോടതി വ്യക്തമാക്കി. അതിനാല്‍ കേസില്‍ ഇടപെടുന്നതിന് ശക്തമായ വാദങ്ങള്‍ ഉന്നയിക്കേണ്ടി വരുമെന്നും സിബിഐയോട് കോടതി നിര്‍ദേശിച്ചു.

കേ​സി​ല്‍ നി​ന്നും  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​തി​ക​ളെ ഒ​ഴി​വാ​ക്കി​യ​തി​നെ​തി​രെ സി​ബി​ഐ ന​ല്‍​കി​യ അ​പ്പീ​ലാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. സി​ബി​ഐ​ക്കു വേ​ണ്ടി സോ​ളി​സി​റ്റ​ര്‍ ജ​ന​റ​ല്‍ തു​ഷാ​ര്‍ മേ​ത്ത​യാ​ണ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ വി. ​ഗി​രി​യാ​ണ് പി​ണ​റാ​യി വി​ജ​യ​നു​വേ​ണ്ടി ഹാ​ജ​രാ​യ​ത്.