ബാറുകൾ തുറക്കില്ല, അതിനുള്ള സാഹചര്യമല്ല: മുഖ്യമന്ത്രി

single-img
8 October 2020

സംസ്ഥാനത്ത് ബാറുകള്‍ തുറക്കേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിൽ തീരുമാനിച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കേണ്ടെന്ന് തീരുമാനിച്ചത്. 

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിലാണെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ യോഗത്തില്‍ ചൂണ്ടിക്കാട്ടി. ഇതില്‍ കൂടുതലും സമ്പര്‍ക്ക വ്യാപനം വഴിയുള്ളതാണ്. ഈ ഘട്ടത്തില്‍ ബാറുകള്‍ തുറക്കുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും ആരോഗ്യവകുപ്പ് വിലയിരുത്തി. 

ഇതിനോട് യോജിച്ച മുഖ്യമന്ത്രി, ഈ ഘട്ടത്തില്‍ ബാറുകള്‍ തുറക്കേണ്ടെന്ന നിലപാട് സ്വീകരിച്ചു. ബാറുകള്‍ തുറക്കുന്നതില്‍ പിന്നീട് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനമെടുക്കാമെന്നും മുഖ്യമന്ത്രി നിര്‍ദേശിക്കുകയായിരുന്നു. കോവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച കാര്യം ഡിജിപിയും യോഗത്തില്‍ സൂചിപ്പിച്ചു.