സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കും; ഭാ​ഗ്യ​ല​ക്ഷ്മി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ ജാ​മ്യ ഹ​ർ​ജി​യെ എ​തി​ർ​ത്ത് പ്രോസിക്യൂഷൻ

single-img
7 October 2020

സാമൂഹ്യമാധ്യമങ്ങളിലൂടെ സ്‌ത്രീകളെ അപമാനിച്ച യൂ​ട്യൂ​ബ​ര്‍ വി​ജ​യ് പി ​നാ​യ​രെ കൈകാര്യം ചെയ്ത കേ​സി​ല്‍ ഡ​ബ്ബിം​ഗ് ആ​ര്‍​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി, ദി​യ സ​ന, ശ്രീ​ല​ക്ഷ്മി അ​റ​യ്ക്ക​ല്‍ എ​ന്നി​വ​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യെ പ്രോസിക്യൂഷൻ എ​തി​ര്‍​ത്തു.

ഇ​വ​ര്‍​ക്ക് ജാ​മ്യം ന​ല്‍​കു​ന്ന​ത് നി​യ​മം കൈ​യി​ലെ​ടു​ക്കു​ന്ന​തി​ന് പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ ജാ​മ്യ ഹ​ര്‍​ജി​യെ എ​തി​ര്‍​ത്ത​ത്. ഹ​ര്‍​ജി​യി​ല്‍ വാ​ദം കേ​ട്ട തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ​കോ​ട​തി വി​ധി പ​റ​യു​ന്ന​ത് വെ​ള്ളി​യാ​ഴ്ച​ത്തേ​ക്കു മാ​റ്റി.

വിജയ് പി.നായര്‍ നല്‍കിയ പരാതിയിൽ തമ്പാനൂര്‍ പൊലീസാണ് കേസെടുത്തത്. അതിക്രമിച്ചു കടക്കല്‍, ഭീഷണി, കൈയ്യേറ്റം ചെയ്യല്‍, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. അഞ്ചു വര്‍ഷം തടവു ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സ്‌ത്രീകളെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വീഡിയോ ചെയ്‌ത് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനെതിരെ പോലീസിൽ പരാതി നൽകിയിട്ടും നടപടികളൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഭാഗ്യലക്ഷ്‌മിയും സംഘവും അയാൾക്കെതിരെ അതിരൂക്ഷമായി പ്രതികരിച്ചത്. അതേസമയം, വിജയ് പി നായരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. വിജയ് പി നായർ ഇപ്പോൾ റിമാൻഡിലാണ്.